നേ​ര്യ​മം​ഗ​ലം, തൃ​ക്കാ​രി​യൂ​ർ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രണം ഇ​ത്ത​വ​ണ​യു​മി​ല്ല
Tuesday, September 10, 2019 12:46 AM IST
കോ​ത​മം​ഗ​ലം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നേ​ര്യ​മം​ഗ​ലം, തൃ​ക്കാ​രി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ രൂ​പീ​ക​ര​ണം ഇ​ത്ത​വ​ണ​യും ന​ട​ക്കാ​നി​ട​യി​ല്ല. സം​സ്ഥാ​ന ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് ഇ​ത്ത​വ​ണ ത​ട​സ​മാ​യി​രി​ക്കു​ന്ന​ത്. വ​ലി​പ്പ​വും ത​ന​ത് ഫ​ണ്ട് വ​രു​മാ​ന​വും ജ​ന​സം​ഖ്യ​യും കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളെ വി​ഭ​ജി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നു ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ദി​വ​സം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. 20ന് ​മു​ന്പ് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി അ​നൂ​കൂ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പു​തി​യ പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നു വ​കു​പ്പ് മ​ന്ത്രി​യും മു​ന്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ൾ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ രൂ​പീ​ക​ര​ണം സാ​ധ്യ​മാ​കി​ല്ലെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് 60ഓ​ളം പു​തി​യ പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​പീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് നി​ല​വി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ നി​ർ​ത്തി​വ​ച്ചി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു ന​ട​ന്ന ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പു പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​പീ​ക​രി​ച്ചു സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ വീ​ഴ്ച​ക​ളു​ടെ പേ​രി​ൽ രൂ​പീ​ക​ര​ണം കോ​ട​തി ത​ട​യു​ക​യാ​യി​രു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണം ത​ട​സ​പ്പെ​ട്ട​ത് നേ​ര്യ​മം​ഗ​ലം, തൃ​ക്കാ​രി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ള​ട​ക്കം ഇ​ത്ത​വ​ണ നി​ല​വി​ൽ വ​രു​മെ​ന്നു മു​ന്നി​ൽ​ക്ക​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​രു​ക്ക​ൾ നീ​ക്കി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.