ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്: സ്പീക്കർ
Tuesday, September 10, 2019 12:48 AM IST
കോ​ത​മം​ഗ​ലം: ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നു സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. വാ​ര​പ്പെ​ട്ടി ക​ക്കാ​ട്ടൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​ഹാ​ര​മ​ല്ല സം​വാ​ദ​മാ​ണ് ഇ​ന്ത്യ​യു​ടെ സം​സ്കാ​രം. ഇ​തി​ഹാ​സ​ങ്ങ​ളി​ലും അ​തു​ത​ന്നെ കാ​ണാം. ഡി​ജി​റ്റ​ൽ ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കും​വി​ധം വാ​യ​ന​ശാ​ല​ക​ളെ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ഗ്രാ​മ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ഡി​ജി​റ്റ​ൽ ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യു​മെ​ന്നും സ്പീ​ക്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, റ​ഷീ​ദ സ​ലിം, നി​ർ​മ​ല മോ​ഹ​ന​ൻ, മ​നോ​ജ് നാ​രാ​യ​ണ​ൻ, സി.​പി. മു​ഹ​മ്മ​ദ്, കെ.​പി. അ​ജി​ത്ത്, ബി​ന്ദു ശ​ശി, പി.​പി. ഉ​തു​പ്പാ​ൻ, സി.​എം. അ​ബു, പി.​കെ.​ബാ​ബു, എം.​ജി. രാ​മ​കൃ​ഷ്ണ​ൻ, പി.​എ​സ്. ന​ജീ​ബ്, പി.​എം. സെ​യ്ദ്മു​ഹ​മ്മ​ദ്, കെ. ​മൈ​തീ​ൻ, പി.​എം. മു​ഹ​മ്മ​ദാ​ലി, എ.​ആ​ർ. അ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യെ ത​ഹ​സി​ൽ​ദാ​ർ റെ​യ്ച്ച​ൽ കെ. ​വ​ർ​ഗീ​സ്, ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​എം. സു​ബൈ​ർ എ​ന്നി​വ​രേ​യും ലൈ​ബ്ര​റി ബാ​ല​ക​ലോ​ത്സ​വ​ത്തി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യ കു​ട്ട​ന്പു​ഴ ടാ​സ്ക്ക് ലൈ​ബ്ര​റി​യേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.