തു​റ​വൂരിൽ കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത
Tuesday, September 10, 2019 12:49 AM IST
അ​ങ്ക​മാ​ലി: തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു. അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ മൈ​ക്രോ സം​രം​ഭ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഓ​ണ​ച്ച​ന്ത​യി​ലൂ​ടെ ല​ഭ്യ​മാ​ക്കും.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക, ഓ​ണ​ക്കാ​ല​ത്ത് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ക എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വൈ. വ​ർ​ഗീ​സ് ഓ​ണ​ച്ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ രാ​ജി ബി​നീ​ഷ്, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എം. ജെ​യ്സ​ൺ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി​മി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ളർപ്പിച്ചു.