ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ
Wednesday, September 11, 2019 12:41 AM IST
മൂ​വാ​റ്റു​പു​ഴ: സി​എം​സി പാ​വ​നാ​ത്മ പ്രൊ​വി​ൻ​സി​ന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ർ​ശ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അം​ഗ​ങ്ങ​ളു​ടെ ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ‘കെ​യ്റോ​സ് സം​ഗ​മം’ 13ന് ​നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കു​ന്ന സം​ഗ​മം കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​ന​വ്യ മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ്, മൂ​വാ​റ്റു​പു​ഴ ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​പോ​ൾ നെ​ടും​ന്പു​റം, ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ജാ​ൻ​സീ​ന സി​എം​സി, ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, സാ​ന്‍റി ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സി​സ്റ്റ​ർ ക​രോ​ളി​ൻ സി​എം​സി, സി​സ്റ്റ​ർ തേ​ജ​സ് സി​എം​സി, കെ​യ്റോ​സ് ഫെ​ഡ​റേ​ഷ​ൻ സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.