ഈ ​കൈ​ക​ളി​ൽ​നി​ന്ന് കൈ​മാ​റു​ന്ന​ത് ഇ​ര​ട്ടിമ​ധു​രം
Wednesday, September 11, 2019 12:41 AM IST
കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​യ​സ വി​ൽ​പ​ന മേ​ള ന​ട​ത്തി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രം ഓ​ഫീ​സ​ർ എ.​അ​ന്പി​ളി​യും അ​ന്പ​തോ​ളം എ​ൻ​എ​സ്എ​സ് വൊ​ള​ന്‍റി​യേ​ഴ്സും കൂ​ടി ഈ ​ഓ​ണ​ക്കാ​ല​ത്ത് ന​ട​ത്തു​ന്ന പാ​യ​സ വി​ൽ​പ്പ​ന ഒ​രു കു​ടും​ബ​ത്തി​ന്‍റെ മ​ധു​ര​ത്തി​നാ​ണെ​ന്നു​ള്ള​ത് ഇ​ര​ട്ടി മ​ധു​ര​മാ​കു​ന്നു.
പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ നി​ര​പ്പാ​മ​ല കോ​ള​നി​യി​ലെ ഏ​കാ​കി​യും രോ​ഗി​യു​മാ​യ സ​ണ്ണി​ക്കാ​ണ് പാ​യ​സം വി​റ്റ പ​ണം ഉ​പ​യോ​ഗി​ച്ച് എ​ൻ​എ​സ്എ​സ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ഉ​ത്രാ​ട​ദി​ന​ത്തി​ലെ പാ​യ​സ വി​ൽ​പ്പ​ന​യി​ൽ​നി​ന്ന് എ​ക​ദേ​ശം 60,000 രൂ​പ​യോ​ളം സ്വ​രൂ​പി​ക്കാ​ൻ ഇ​വ​ർ​ക്കാ​യി.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ന്പി​ളി ടീ​ച്ച​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​എ​സ്എ​സ് ടീം ​മൂ​ന്നാ​മ​ത്തെ ഭ​വ​ന​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. സ​ണ്ണി​യു​ടെ വീ​ട് നി​ർ​മാ​ണ​ത്തിനു പ​ണം സ്വ​രൂ​പി​ക്കാ​ൻ സ്പോ​ട്ട്‌ പെ​യിം​ൻ​റ്റിം‌​ഗ്, ലോ​ഷ​ൻ നി​ർ​മാ​ണം, ബി​ര്യാ​ണി മേ​ള തു​ട​ങ്ങി​യ​വും യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തു​വ​രു​ന്നു​ണ്ട്.