അ​പ​ക​ടമേ​ഖ​ല​യാ​യി ദേ​ശം കു​ന്നും​പു​റം
Wednesday, September 11, 2019 12:44 AM IST
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടു​മൂ​ലം ദേ​ശം കു​ന്നും​പു​റ​ത്ത് മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​വ​രു​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​താ​യി പ​രാ​തി. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​മാ​റു​ന്പോ​ൾ ഇ​വ നി​യ​ന്ത്ര​ണം​വി​ട്ടാ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ഇ​ടി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ള​ക്കെ​ട്ടി​നു മു​ന്നി​ൽ​പ്പെ​ട്ട കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ടൂ​വീ​ല​ർ ഷോ​റൂ​മി​നു മു​ന്നി​ൽ നി​ര​ത്തി​യി​രു​ന്ന വാ​ഹ​ന​ളെ​യും ഇ​ടി​ച്ചു മ​റി​ച്ചു. വൈ​ദ്യു​ത പോ​സ്റ്റ് ഇ​രു​ന്പി​ന്‍റേ​താ​യി​രു​ന്ന​തി​നാ​ൽ ത​ക​ർ​ന്നു​വീ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല. നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് ആ​ളെ കൊ​ണ്ടു​വ​രാ​നാ​യി പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
പ്ര​ദേ​ശ​ത്തെ ഈ ​വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ല​കു​റി ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​ണ് ഉ​ണ്ടാ​കാ​റെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. സ്ഥി​തി തു​ട​ർ​ന്നാ​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​വാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.