ഹൈ​വേ പോ​ലീ​സ് പ​ട്രോ​ളിംഗ് തു​ട​ങ്ങി
Wednesday, September 11, 2019 12:44 AM IST
ആ​ലു​വ: എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ നാ​ലാ​മ​ത്തെ ഹൈ​വേ പോ​ലീ​സ് പ​ട്രോ​ളിംഗ് സം​വി​ധാ​നം പെ​രു​ന്പാ​വൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​നു സ​മീ​പം എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. റാ​ഫി​യും ജി​ല്ല​യി​ലെ മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും യാ​ത്രി​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന ഹൈ​വേ പോ​ലീ​സ് പ​ട്രോ​ളിംഗ് സം​ഘ​ത്തി​ന്‍റെ സേ​വ​നം ആ​ലൂ​വ മൂ​ന്നാ​ർ റോ​ഡി​ൽ ആ​ലു​വ മു​ത​ൽ കോ​ത​മം​ഗ​ലം വ​രെ ല​ഭി​ക്കും. വാ​ഹ​ന​ത്തി​ൽ ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, ര​ണ്ട് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ, ഒ​രു ഡ്രൈ​വ​ർ എ​ന്നി​വ​രാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ക.