ക​ള​മ​ശേ​രിയിൽ അ​ര​യ്ക്കൊ​പ്പം വെ​ള്ള​ം
Monday, October 21, 2019 11:45 PM IST
ക​ള​മ​ശേ​രി എ​ച്ച്എം​ടി ജം​ഷ​നു താ​ഴെ​യു​ള്ള മു​ലേ​പ്പാ​ട​ത്ത് വീ​ടു​ക​ളി​ൽ അ​ര​യ്ക്കൊ​പ്പം വെ​ള്ളം ക​യ​റി. നൂ​റോ​ളം വീ​ടു​ക​ളി​ൽ ക​ട്ടി​ലും കി​ട​ക്ക​യും ഗൃ​ഹോ​പ​ക​ര​ണ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി ന​ശി​ച്ചു. രാ​വി​ലെ മു​ത​ൽ ജ​ന​ങ്ങ​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ഴി​ഞ്ഞെ​ങ്കി​ലും തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കു​ക​യും, കാ​ന​യു​ടെ സ്ലാ​ബു​ക​ൾ ഇ​ള​ക്കി ബ്ലോ​ക്കു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു​തോ​ടെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​യി. പാ​ട​ശേ​ഖ​ര​ങ്ങ​ൾ നി​ക​ത്തി​യാ​ണ് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത ഫ്ലാ​റ്റ് നി​ർ​മാ​ണ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ത്രി​യി​ൽ ആ​രം​ഭി​ച്ച മ​ഴ കൈ​ര​ളി ന​ഗ​ർ കോ​ള​നി​യ​ട​ക്കം ക​ള​മ​ശേ​രി​യി​ലെ പ​ല താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​യും വെ​ള​ത്തി​ലാ​ക്കി.
ക​യ​റി.