ഇ​ട​പ്പ​ള്ളി ടോ​ളിൽ ഗ​താ​ഗ​തം നി​ല​ച്ചു
Monday, October 21, 2019 11:45 PM IST
ക​ള​മ​ശേ​രി: ഇ​ട​പ്പ​ള്ളി ടോ​ൾ ദേ​ശീ​യ​പാ​ത വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ​തോ​ടെ ദേ​ശീ​യ​പാ​ത വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു. മെ​ട്രോ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ന മൂ​ടി​പ്പോ​യ​തി​നാ​ൽ കേ​ര വി​ക​സ​ന ബോ​ഡി​ന്‍റേ​ത​ട​ക്ക​മു​ള്ള സ​മീ​പ പ​റ​മ്പു​ക​ൾ​നി​ന്ന് റോ​ഡി​ലേ​ക്ക് കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ​തോ​ടെ ദേ​ശീ​യ​പാ​ത പു​ഴ​യാ​യി മാ​റി. സ​മീ​പ​ത്തെ വ്യ​വ​സാ​യ-​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി​യ​ത് ജോ​ലി​ക്കാ​രെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഇ​ട​പ്പ​ള്ളി ടോ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ​തി​വാ​യ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​ണം കാ​ണാ​ൻ ന​ഗ​ര​സ​ഭ​യ്ക്കാ​യി​ല്ലെ​ന്നും ഈ ​പേ​രി​ൽ ഫ​ണ്ട് ദു​ർ വി​നി​യോ​ഗം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു