പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങൾ വി​റ്റു തുലയ്ക്കു​ന്നു: മു​ല്ല​പ്പ​ള്ളി
Tuesday, November 12, 2019 1:02 AM IST
കൊ​ച്ചി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം മോ​ദി സ​ർ​ക്കാ​ർ വി​റ്റു തു​ല​യ്ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ബി​പി​സി​എ​ൽ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ​യും ന​ട​ത്തു​ന്ന 12 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അ​ദ്ദേ​ഹം.
എ​ന്നാ​ണ് രാ​ജ്യ​ത്തെ ത​ന്നെ മോ​ദി വി​ൽ​ക്കു​ന്ന​തെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. ഇ​ന്ത്യ​യി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. ക​ന്പ​നി​യു​ടെ വാ​ർ​ഷി​ക ലാ​ഭ​ത്തേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്കാ​ണ് സ്ഥാ​പ​ന​ത്തെ വി​ൽ​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​പി​സി​എ​ൽ ഐ​എ​ൻ​ടി​യു​സി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ണ്ണ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. തോ​മ​സ്, കെ. ​ബാ​ബു, ല​തി​ക സു​ഭാ​ഷ് തുടങ്ങിയവർ പ്രസംഗി​ച്ചു.