ആ​ദി​വാ​സി ഊ​രി​ൽ പ​നി ബാ​ധി​ച്ചു പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Monday, February 17, 2020 10:39 PM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വാ​രി​യം ആ​ദി​വാ​സി ഊ​രി​ൽ പ​നി ബാ​ധി​ച്ചു പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. മാ​ണി​ക്കു​ടി​യി​ൽ മ​നോ​ജ്-​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മൂ​ന്ന​ര വ​യ​സു​ള്ള മ​ക​ൻ ശ്രാ​വ​ണ്‍ ആ​ണ് മ​രി​ച്ച​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം. വേ​ണ്ട​വി​ധം ചി​കി​ത്സ കി​ട്ടാ​ത്ത​താ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
പ​നി​യും ച​ർ​ദ്ദി​യും വ​യ​റി​ള​ക്ക​വും ബാ​ധി​ച്ച കു​ഞ്ഞി​നെ വെ​ള്ളി​യാ​ഴ്ച കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കു കൊ​ണ്ടു​വ​ന്നി​രു​ന്നു. ജ​ന​റ​ൽ മെ​ഡി​സി​നി​ലെ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച് പീ​ഡി​യാ​ട്രീ​ഷ​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി വി​ട്ടു. പീ​ഡി​യാ​ട്രീ​ഷ​ൻ പ​രി​ശോ​ധി​ച്ച് മ​രു​ന്നും ന​ൽ​കി. കു​ട്ടി​യു​മാ​യി മാ​താ​പി​താ​ക്ക​ൾ കു​ടി​യി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച് കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് മെ​ഡി​ക്ക​ൽ സം​ഘ​വും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വാ​രി​യം കു​ടി​യി​ലെ​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ സം​സ്കാ​രം ന​ട​ത്തി. കു​ട്ടി​യു​ടെ അ​മ്മ ല​ക്ഷ്മി അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റാ​ണ്.