എ​ല്ലാ വീ​ടു​ക​ളി​ലും സൗ​ജ​ന്യ കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍
Thursday, March 26, 2020 11:39 PM IST
കൊ​ച്ചി: ന​ഗ​ര​പ​രി​ധി​യി​ല്‍ എ​ല്ലാ വീ​ടു​ക​ളി​ലും സൗ​ജ​ന്യ കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍. പൊ​തു​ടാ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു നേ​രി​ട്ടു വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. 2020-21 ലെ ​ബ​ജ​റ്റി​ല്‍ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി.
നി​ല​വി​ല്‍ പൊ​തു​ടാ​പ്പു​ക​ളി​ല്‍​നി​ന്ന് വെ​ള്ളം എ​ടു​ക്കു​ന്ന​വ​ര്‍​ക്കും പി​എം​എ​വൈ, ലൈ​ഫ് പ​ദ്ധ​തി​വ​ഴി വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്കു​മാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നാ​യി ഓ​രോ കു​ടും​ബ​ത്തി​നും 5000 രൂ​പ വീ​തം കോ​ർ​പ​റേ​ഷ​ൻ ന​ല്‍​കും. ക​ണ​ക്ഷ​ന്‍ എ​ടു​ത്ത​ശേ​ഷം അ​തി​ന്‍റെ ബി​ല്‍ കോ​ർ​പ​റേ​ഷ​നി​ൽ സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി. ഇ​തി​നാ​യി അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ഓ​രോ ഡി​വി​ഷ​നും അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​ആ​ര്‍. പ്രേ​മ​കു​മാ​ര്‍ പ​റ​ഞ്ഞു.
വ​ലി​യ​തോ​തി​ല്‍ ജ​ലം ന​ഷ്ട​പ്പെ​ടു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യാ​ണ് പൊ​തു​ടാ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യെ​ന്ന ആ​ശ​യം കോ​ർ​പ​റേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്. ഈ ​വ​ര്‍​ഷം ജൂ​ലൈ​യോ​ടെ പൊ​തു​ടാ​പ്പു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കും.
അ​തി​നു മു​ന്നോ​ടി​യാ​യി കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ ക​ണ​ക്ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​ക​ളി​ലും ന​ഗ​ര​ത്തി​ലെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ട്ടേ​റെ ആ​ളു​ക​ള്‍ പൊ​തു​ടാ​പ്പി​നെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​രു​ണ്ട്.
ഇ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ ഇ​ര​ട്ടി ക​ണ​ക്കി​ല്ലാ​തെ ന​ഷ്ട​പ്പെ​ടു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. പൈ​പ്പു​ക​ള്‍ പൊ​ട്ടി​യും ടാ​പ്പു​ക​ള്‍​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ച്ചു​മാ​ണ് അ​ധി​കം വെ​ള്ള​വും ന​ഷ്ട​മാ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ജ​ല​മോ​ഷ​ണ​വും ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ഇ​ത്ത​ര​ത്തി​ല്‍ ക​ണ​ക്കി​ല്ലാ​തെ വെ​ള്ളം ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 40 ല​ക്ഷം രൂ​പ ജ​ല അ​ഥോ​റി​റ്റി​ക്ക് കോ​ർ​പ​റേ​ഷ​ൻ ന​ല്‍​കേ​ണ്ട​താ​യി വ​ന്നു.
വെ​ള്ളം നേ​രി​ട്ട് വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ പൊ​തു​ടാ​പ്പു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​മെ​ന്നും അ​തു​വ​ഴി ജ​ല​ന​ഷ്ടം ഒ​ഴി​വാ​ക്കാ​മെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ​റ​ഞ്ഞു.