സ്വ​ര്‍​ണ​ക്ക​ട​ത്ത്: പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും
Friday, July 10, 2020 12:17 AM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഭ​വ​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​പ​ദം ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ര്‍ എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്‍​പി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​രീ​ഫ് മ​ര​യ്ക്കാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യു​ഡി​എ​ഫ് വെ​ങ്ങോ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. വെ​ങ്ങോ​ല വി​ല്ല​ജ് ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ മു​സ്‌​ലിം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​യു. ഇ​ബ്രാ​ഹിം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
അ​ശ​മ​ന്നൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട​ക്കാ​ലി​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. കോ​ൺ​ഗ്ര​സ് നോ​ർ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​മീ​ർ തു​ക​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നു​ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​യു. ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ര്‍ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴ​ക്കു​ള​ത്ത് പി​ണ​റാ​യി വി​ജ​യ​ന്റെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ സ​മ​രം ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ജോ​യി മാ​ളി​യേ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് പൈ​ങ്ങോ​ട്ടൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​വൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്‍​പി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ലു​ഷാ​ദ് ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.