ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Monday, August 10, 2020 9:51 PM IST
ആ​ലു​വ: കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​ർ കാ​മി​യി​ൽ അ​ന്പാ​ട്ട് വീ​ട്ടി​ൽ ലീ​ലാ​മ​ണി അ​മ്മ (71) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ക്കും നേ​ര​ത്തെ മു​ത​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി സ്ര​വം ആ​ല​പ്പു​ഴ എ​ന്‍​ഐ​വി ലാ​ബി​ലേ​ക്ക​യ​ച്ചി​ട്ടു​ണ്ട്.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: ബി. ​സ​ന്തോ​ഷ് കു​മാ​ർ. മ​രു​മ​ക​ൾ: താ​ര.