ജ​സ്റ്റി​നു നാ​ട് വി​ട ന​ല്കി
Monday, August 10, 2020 10:12 PM IST
അ​യ്യ​മ്പു​ഴ: മ​ണ​ര്‍​കാ​ട്-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പ്പാ​സി​ൽ ഞാ​യ​റാ​ഴ്ച കാ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ച ഡ്രൈ​വ​ര്‍ ജ​സ്റ്റി​നു നാ​ടി​ന്‍റെ ക​ണ്ണു​നീ​രി​ല്‍ കു​തി​ര്‍​ന്ന അ​ന്ത്യാ​ഞ്ജ​ലി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​അ​മ​ലാ​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ൻ ജ​സ്റ്റി​ന്‍ മു​ന്‍​പ് താ​മ​സി​ച്ചി​രു​ന്ന മ​ഞ്ഞ​പ്ര​യി​ല്‍​നി​ന്ന​ട​ക്കം നി​ര​വ​ധി​പ്പേ​രെ​ത്തി.

റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ, മു​ന്‍ എം​എ​ല്‍​എ പി.​ജെ. ജോ​യി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു അ​നു ഉ​ള്‍​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ത്തി​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ചു. വൈ​കു​ന്നേ​രം 5.30 ന് ​അ​മ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലാ​ണ് സം​സ്‌​കാ​രം ന​ട​ത്തി. പ​രേ​ത​നാ​യ ജോ​യി​യു​ടെ മ​ക​നാ​ണ് ജ​സ്റ്റി​ന്‍.