സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു
Tuesday, August 11, 2020 9:54 PM IST
പെ​രു​ന്പാ​വൂ​ർ: സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കൂ​ടാ​ല​പ്പാ​ട് കോ​ണ്‍​വെ​ന്‍റി​നു സ​മീ​പം ചി​റ്റു​പ്പ​റ​ന്പി​ൽ ആ​ഗ​സ്തി യു​ടെ മ​ക​ൻ ഷാ​ജ​ൻ (51) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ​നി​ന്നു ക​റു​കു​റ്റി​യി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ലേ​ക്ക് ജോ​ലി​ക്കു പോ​കു​ന്ന​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​നെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ജെ​സി (എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, പെ​രു​ന്പാ​വൂ​ർ). മ​ക​ൾ: അ​ലീ​ന.