റിട്ട. നഴ്സിന് കോവിഡ്: സന്പർക്കപ്പട്ടിക നീളുന്നു
Saturday, August 15, 2020 12:05 AM IST
കൂ​ത്താ​ട്ടു​കു​ളം: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പു​തു​വേ​ലി സ്വ​ദേ​ശി​നി​യാ​യ റി​ട്ട. ന​ഴ്‌​സി​ന്‍റെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക നീ​ളു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ചി​കി​ത്സ​തേ​ടി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി മു​ത​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച സ്ഥ​ലം വ​രെ സ​ന്പ​ർ​ക്ക​ത്തി​ലാ​യ​ത് നി​ര​വ​ധി ആ​ളു​ക​ളാ​ണ്. ഇ​വ​രി​ൽ ച​ല​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വു​മാ​ണ്.
ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ന്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം പോ​സ്റ്റീ​വാ​യ​തോ​ടെ കാ​ന്‍റീ​ൻ അ​ട​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം വ്യാ​ഴാ​ഴ്ച്ച വൈ​കി​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. റി​ട്ട. ന​ഴ്‌​സു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന ടൗ​ണി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ജീ​വ​ന​ക്കാ​രി​യു​ടെ സ​ഹോ​ദ​രി​യു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും പു​തു​വേ​ലി പോ​സ്റ്റ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ പ​രി​ശോ​ധ​ന ഫ​ല​വും പോ​സി​റ്റീ​വാ​യി​രി​ക്കു​ക​യാ​ണ്. രോ​ഗ ബാ​ധി​ത സ​ന്ദ​ര്‍​ശി​ച്ച സ്ഥ​ല​ങ്ങ​ള്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. റി​ട്ട. ന​ഴ്‌​സു​മാ​യി അ​ടു​ത്ത ഇ​ട​പ​ഴ​കി​യ ആ​ളു​ക​ളോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​വാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.