വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞിന്‍റെ ഓ​ഫീ​സി​ലേ​ക്ക് ഡിവൈഎഫ്ഐ മാർച്ച്
Friday, September 25, 2020 12:44 AM IST
ക​ള​മ​ശേ​രി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യി​ൽ വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ക​ള​മ​ശേ​രി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​വ​ത്തി​ൽ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് എം​എ​ൽ​എ ഓ​ഫീ​സി​ന് 50 മീ​റ്റ​ർ അ​ക​ലെ ച​ങ്ങ​ന്പു​ഴ ന​ഗ​ർ പോ​സ്റ്റാ​ഫീ​സി​ന് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു വ​ച്ച് ത​ട​ഞ്ഞു.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി എ.​എ.​റ​ഹീം സ​മ​രം ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. സ​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി.

പാ​ലം അ​ഴി​മ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ക​യ്യാ​മം വ​ച്ച് നി​യ​മം ന​ട​പ്പാ​ക്കു​ക, പാ​ലം​പു​തു​ക്കി പ​ണി​യു​ന്ന ഫ​ണ്ട് പ്ര​തി​ക​ളി​ൽ നി​ന്നും ഈ​ടാ​ക്കു​ക, വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് രാ​ജി​വ​ച്ച് പു​റ​ത്തു പോ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്. വി.​കെ. സ​നോ​ജ്, എ.​എ. അ​ൻ​സാ​ദ്, പോ​ള​മ​ൻ സി​ജു, എ.​എം. യൂ​സ​ഫ്, എം.​ഇ. അ​സൈ​നാ​ർ, കെ.​ബി. വ​ർ​ഗീ​സ്എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.