ലോ​റി​യി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​നു ദാ​രു​ണാ​ന്ത്യം
Saturday, September 26, 2020 9:51 PM IST
പ​റ​വൂ​ർ: ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സൈ​ക്കി​ൾ യാ​ത്രി​ക​നു ദാ​രു​ണാ​ന്ത്യം. പ​റ​വൂ​ത്ത​റ കു​മാ​ര​മം​ഗ​ലം പ​ള്ളി​പ്പ​റ​ന്പി​ൽ പി.​എ​ൻ. സ​ഹ​ദേ​വ​ൻ (72) ആ​ണ് ലോ​റി​യു​ടെ ച​ക്ര​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ടു നാ​ല​ര​യോ​ടെ ചേ​ന്ദ​മം​ഗ​ലം ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ന​ന്തി​കു​ള​ങ്ങ​ര​യി​ലെ ക്ഷീ​രോ​ദ്പാ​ദ​ക സം​ഘ​ത്തി​ൽ പാ​ൽ കൊ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ സ​ഹ​ദേ​വ​ൻ സൈ​ക്കി​ളി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രാ​ജി. മ​ക്ക​ൾ: സ​ന്ദീ​പ്(​ഫ​യ​ർ​ഫോ​ഴ്സ്, പ​റ​വൂ​ർ), സൗ​മ്യ. മ​രു​മ​ക്ക​ൾ: അ​നൂ​ജ, രാ​ജേ​ഷ്.