പാടം നിറയെ റോഡുകൾ, പാർപ്പിട മേഖല
Tuesday, July 6, 2021 12:27 AM IST
കോൾ​പ്പാ​ട​ത്തെ പ​ച്ച​ച്ചാ​യം മാ​റ്റി കോ​ർ​പ​റേ​ഷ​ൻ മ​ഞ്ഞ​ച്ചാ​യം പൂ​ശി. നെ​ൽ​പ്പാ​ട​ങ്ങ​ളു​ടെ പ​ച്ച പാ​ർ​പ്പി​ട മേ​ഖ​ല​യു​ടെ മ​ഞ്ഞ​യി​ലേ​ക്കു മാ​റി​യെ​ന്നു മാ​ത്ര​മ​ല്ല, കോ​ൾ​പ്പാ​ടം നി​റ​യെ റോ​ഡു​ക​ളാ​ണ്. വെ​റും റോ​ഡ​ല്ല, 21 മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ്. കാ​യ​ലും കോ​ൾ​പ്പാ​ട​വും പാ​ർ​പ്പി​ട മേ​ഖ​ല​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ "ന​ഗ​ര​വി​ക​സ​നം’.
തൃ​ശൂ​ർ മാ​സ്റ്റ​ർ പ്ലാ​നി​ൽ ഏ​റ്റ​വും "വി​ക​സ​നം’ വി​ഭാ​വ​നം ചെ​യ്യു​ന്ന​തു തൃ​ശൂ​ർ ന​ഗ​ര​ത്തി​ന്‍റെ തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ് - കൂ​ർ​ക്ക​ഞ്ചേ​രി പാ​ല​യ്ക്ക​ൽ പ്ര​ദേ​ശം മു​ത​ൽ പ​ടി​ഞ്ഞാ​റോ​ട്ട് ക​ണി​മം​ഗ​ലം, വ​ടൂ​ക്ക​ര, പ​ന​മു​ക്ക്, നെ​ടു​പു​ഴ, അ​ര​ണാ​ട്ടു​ക​ര, എ​ൽത്തുരു​ത്ത്, കാ​ര്യാ​ട്ടു​ക​ര, ചേ​റ്റു​പു​ഴ​വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത്. പൂ​ത്തോ​ൾ, ലാ​ലൂ​ർ, അ​യ്യ​ന്തോ​ൾ പ്ര​ദേ​ശ​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെടും.

എ​ൽത്തുരു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, സ്കൂ​ൾ, പ​ള്ളി എ​ന്നി​വ നി​ല​കൊ​ള്ളു​ന്ന സി​എം​ഐ സ​ഭ​യു​ടെ കാ​ന്പ​സി​ൽ അ​വ​സാ​നി​ക്കു​ന്ന റോ​ഡ് തൃ​ശൂ​ർ ന​ഗ​ര​ത്തി​ന്‍റെ പെ​രി​ഫ​റ​ൽ റോ​ഡാ​ക്കി വ​ള​ർ​ത്തു​മെ​ന്നാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കാ​ന്പ​സി​ലൂ​ടെ നെ​ടു​കേ മു​ന്നോ​ട്ടു​പോ​യി കോ​ൾപ്പാ​ട​ത്തേ​ക്കി​റ​ങ്ങി ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് ക​ണി​മം​ഗ​ലം പാ​ടം വ​ഴി പാ​ല​യ്ക്ക​ലെ​ത്തും. ന​ഗ​രാ​തി​ർ​ത്തി​ക​ളെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന 16.81 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പെ​രി​ഫ​റ​ൽ റോ​ഡി​ന് 22 മീ​റ്റ​റാ​ണു വീ​തി. ഏ​റ്റ​വും ചു​രു​ങ്ങി​യ വീ​തി പ​ത്തു മീ​റ്റ​റാ​ണ്. കോ​ള​ജ് കാ​ന്പ​സി​ലൂ​ടെ 18 മീ​റ്റ​ർ വീ​തി​യി​ലാ​ണു റോ​ഡ് ക​ട​ന്നുപോ​കു​ക.

കോ​ൾ​പ്പാട​ത്തെ റോ​ഡു​പ​ണി​യോ അ​തി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലോ പ​ത്തു വ​ർ​ഷ​ത്തി​ന​കം ഉ​ണ്ടാ​യേ​ക്കി​ല്ല. എ​ന്നാ​ൽ, മാ​സ്റ്റ​ർ പ്ലാ​നി​ൽ റോ​ഡെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു നി​ർ​മി​തി​യും അ​നു​വ​ദി​ക്കി​ല്ല.

എ​ൽത്തുരു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലേ​ക്ക് 1972 ലാ​ണു കോ​ള​ജ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു റോ​ഡ് നി​ർ​മി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ച്ചെ​ങ്കി​ലും ഏ​റെ സ​മ്മ​ർ​ദ​ത്തി​നു​ശേ​ഷ​മാ​ണ് ഏ​റ്റെ​ടു​ത്ത​തെ​ന്നു എ​ൽത്തുരു​ത്ത് സ്വ​ദേ​ശി​യാ​യ പീ​റ്റ​ർ കു​ഞ്ഞാ​പ്പു ഓ​ർ​ക്കു​ന്നു. ര​ണ്ടു മീ​റ്റ​റോ​ളം മാ​ത്ര​മു​ള്ള​തും കോ​ള​ജി​നും സ്കൂ​ളി​നും മു​ന്നി​ലാ​യി അ​വ​സാ​നി​ക്കു​ന്ന​താ​യ​തി​നാ​ലാ​കാം ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ച്ച​ത്. പി​ന്നീ​ട് അ​ധി​കൃ​ത​ർ എ​ത്തി സ്ഥ​ലം ഏ​റ്റെ​ടു​ത്തു വീ​ണ്ടും വീ​തി കൂ​ട്ടി.

ഒ​ള​രി, പു​ഴ​യ്ക്ക​ൽ, മ​ണ്ണു​ത്തി, പ​ട​വ​രാ​ട്, ഒ​ല്ലൂ​ർ ക​ന്പ​നി​പ്പ​ടി, ചി​യ്യാ​രം, നെ​ടു​പു​ഴ മ​ദാ​മ്മ​ത്തോ​പ്പ് വ​ഴി കി​ലോ​മീ​റ്റ​റു​ക​ളോ​ളം പാ​ടം താ​ണ്ടി​യാ​ണ് ഈ ​റോ​ഡ് എ​ൽ​ത്തുരു​ത്ത് കോ​ള​ജ് കാ​ന്പ​സി​ലേ​ക്കു ക​യ​റു​ന്ന​ത്. പ​ല​യി​ട​ത്തും ഈ ​റോ​ഡി​ന്‍റെ വീ​തി 12 മീ​റ്റ​റാ​ണ്.

മാ​സ്റ്റ​ർ പ്ലാ​നി​ൽ വ​ള​വു​ക​ളും തി​രി​വു​ക​ളും നി​വ​ർ​ത്തി​യ റോ​ഡു​ക​ൾ അ​രഡ​സ​നി​ലേ​റെ പ​ള്ളി​ക​ളും പ​ള്ളി​ക​ളോ​ടു ചേ​ർ​ന്നു നാ​ലോ അ​ഞ്ചോ സെ​ന്‍റു സ്ഥ​ല​ത്തു വീ​ടു വ​ച്ചു താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളും പൊ​ളി​ച്ചു​കൊ​ണ്ടാ​ണു മു​ന്നോ​ട്ടുപോ​കു​ന്ന​ത്.

ക്രൈ​സ്ത​വ പാ​ര​ന്പ​ര്യ​മു​ള്ള അ​ര​ണാ​ട്ടു​ക​ര, വ​ടൂ​ക്ക​ര, പ​ന​മു​ക്ക്, കൂ​ർ​ക്ക​ഞ്ചേ​രി നി​ർ​മ​ല​പു​രം, അ​യ്യ​ന്തോ​ൾ പ​ള്ളി​ക​ൾ​ക്കാ​ണു മാ​സ്റ്റ​ർ പ്ലാ​ൻ ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ള്ളി​ക​ൾ പൊ​ളി​ക്കേ​ണ്ടി​വ​രി​ല്ലെ​ന്നും പ​ള്ളി​ക​ൾ​ക്കു മു​ന്നി​ലു​ള്ള റോ​ഡ് 12 മീ​റ്റ​ർകൂ​ടി വീ​തി​കൂ​ട്ടു​ന്ന​തേ​യു​ള്ളൂ​വെ​ന്നും കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ​റ​യു​ന്നു.

അ​ര​ണാ​ട്ടു​ക​ര പ​ള്ളി​ക്കു മു​ന്നി​ൽ ആ​റു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡാ​ണു​ള്ള​ത്. ഈ ​റോ​ഡ് 18 മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡാ​ക്കു​മെ​ന്നാ​ണ് നി​ർ​ദേ​ശം. 12 മീ​റ്റ​ർ വീ​തി കൂ​ട്ട​ണം. ഒ​രോ വീ​ടു പ​ണി​യാ​നു​ള്ള​ത്ര​യും സ്ഥ​ല​ത്തോ​ളം വ​രുമിത്.

നാ​ലോ അ​ഞ്ചോ സെ​ന്‍റു സ്ഥ​ല​ത്തു വീ​ടു നി​ർ​മി​ച്ചു റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മാ​യി പാ​ർ​ക്കു​ന്ന അ​നേ​ക​രു​ടെ വീ​ട് ഒ​ന്നാ​കെ റോ​ഡാ​കും. അ​ര​ണാ​ട്ടു​ക​ര​യി​ൽ മാ​ത്രം ഇ​ങ്ങ​നെ വീ​തി​കൂ​ട്ടു​ന്ന ഒ​ന്പ​തു റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള ആ​യി​ര​ത്തി​ലേ​റെ വീ​ട്ടു​കാ​ർ വീ​ടി​ല്ലാ​ത്ത​വ​രാ​യി മാ​റും.

റോ​ഡു​ക​ൾ വീ​തി​കൂ​ട്ടാ​ൻ ത​ത്കാ​ലം സ്ഥ​ലം ഏ​റ്റെ​ടു​ക്കി​ല്ല. എ​ന്നാ​ൽ റോ​ഡാ​ണെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്തു നി​ർ​മാ​ണം അ​നു​വ​ദി​ക്കി​ല്ല. മു​പ്പ​തോ നാ​ല്പതോ വ​ർ​ഷം പ​ഴ​ക്കമുള്ള വീ​ടു​ക​ൾ പു​തു​ക്കി​പ്പ​ണി​യാ​ൻ അ​നു​മ​തി തേ​ടു​ന്പോ​ഴാ​ണ് ത​ങ്ങ​ളു​ടെ സ്ഥ​ലം റോ​ഡാ​ണെ​ന്ന വി​വ​രം ഉ​ട​മ​ക​ൾ അ​റി​യു​ക!

അ​തേ, നാ​ടു വി​ക​സി​ക്കാ​ൻ അ​നി​വാ​ര്യ​മാ​യ റോ​ഡ് നാ​ട്ടു​കാ​ർ​ക്ക് ഒ​രു കെ​ണി​യാ​കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ വാ​സസ്ഥ​ല​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഭൂ​മാ​ഫി​യ​യു​ടെ ക​ണ്ണി​ലൂ​ടെ നോ​ക്കിക്കാ​ണു​ന്ന മാ​സ്റ്റ​ർ പ്ലാ​ൻ അ​ര​ണാ​ട്ടു​ക​ര, ഒ​ള​രി​ക്ക​ര, അ​യ്യ​ന്തോ​ൾ, പ​ന​മു​ക്ക്് മേ​ഖ​ല​ക​ളി​ൽ വ​ൻ പ്ര​ത്യാ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കു​ക. ഉടനേ നടപ്പാക്കില്ലെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾത​ന്നെ ഓ​ഫീ​സ് രേ​ഖ​ക​ളി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യ മാ​സ്റ്റ​ർ പ്ലാ​ൻ ന​ഷ്ട​മാ​ക്കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്. ജ​ന​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, ജീ​വി​ക്കാ​നു​ള്ള നി​ര​വ​ധി പേ​രു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളും ത​ക​ർ​ത്തെ​റി​യു​മെ​ന്ന​തു വ്യ​ക്തം.
അ​ര​ണാ​ട്ടു​ക​ര മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘാ​തം. ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട വി​ക​സ​നം ഈ ​ഭാ​ഗ​ത്തു ന​ടത്താനാണ് "മാസ്റ്റർപ്ലാൻ'. കൂ​ടു​ത​ൽ പാ​ട​ങ്ങ​ളും സ്ഥ​ല​ങ്ങ​ളും ക​ണ്ടാണ് ഭൂ​മാ​ഫി​യ ഈ ​മേ​ഖ​ല​യി​ൽ ക​ണ്ണു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള റോ​ഡു​ക​ളു​ടെ വീ​തി കൂ​ട്ടി​യും പു​തി​യ റോ​ഡു​ക​ൾ പ​ണി​തു​മാ​ണ് ആ​ളു​ക​ളെ നി​ല​വി​ലു​ള്ള സ്ഥ​ല​ത്തുനി​ന്നും ആ​ട്ടി​പ്പാ​യി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ മാ​ത്രം പു​തു​താ​യി പ​ത്തു റോ​ഡു​ക​ളാ​ണ് പ്ലാനിൽ. നി​ല​വി​ലു​ള്ള ആ​റു മീ​റ്റ​ർ റോ​ഡു​ക​ളാ​ക​ട്ടെ 25 മീ​റ്റ​ർ വ​രെ വീ​തി​യി​ലാ​ണ് വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാനം. ഇ​ങ്ങ​നെ റോ​ഡു​ക​ൾ പു​തു​താ​യി പ​ണി​യു​ന്പോ​ഴും വീ​തി കൂ​ട്ടു​ന്പോ​ഴും നി​ര​വ​ധി​യാ​ളു​ക​ൾ പെ​രു​വ​ഴി​യി​ലാ​കും. 450 വീ​ടു​ക​ൾ ഈ ​മേ​ഖ​ല​യി​ൽ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടും. 800 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും
പൊളിക്കേണ്ടിവ​രും. നി​ത്യ​ചെ​ല​വി​നാ​യി വ്യാ​പാ​രം ന​ട​ത്തുന്ന​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളും പൊ​ളി​ച്ചുമാ​റ്റേ​ണ്ടി വ​രും. ഏ​ക​ദേ​ശം 180 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് പൊ​ളി​ക്കേണ്ടിവ​രി​ക.

അ​ര​ണാ​ട്ടു​ക​ര പ​ള്ളി​യെ​യും മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പ​ള്ളി​യകം ഭാ​ഗി​ക​മാ​യും മു​റ്റം പൂ​ർ​ണ​മാ​യും നഷ്ട​പ്പെ​ടും. മൂ​ന്നു ക​പ്പേ​ള​ക​ൾ ഇ​ല്ലാ​താ​കും. സ്റ്റേ​ഷ​ൻ പ​ള്ളി​യു​ടെ മു​റ്റ​വും കു​രി​ശ​ടി​യും പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടും. ഇ​തി​നെ​ല്ലാം പു​റ​മേ 225 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കു​രി​ശു​പ​ള്ളി​യും, 100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​പ്പേ​ള​യും ഇല്ലാതാകും. 225 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഇ​ട​വ​കപ​ള്ളി​യേയും മാ​സ്റ്റ​ർ പ്ലാ​ൻ കാര്യമായി ബാധിക്കും. റോ​ഡു​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് ഇ​വ​യൊ​ക്കെ.
നൂ​റേ​ക്ക​റി​നു മു​ക​ളി​ൽ നെ​ൽ​വ​യ​ലു​ക​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കു​ന്നു​വെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന കാര്യം. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളെ മി​ക്സ​ഡ് സോ​ണ്‍, എ​ല​ഗ​ന്‍റ് സി​റ്റി എ​ന്നി​വ​യ്ക്കാ​യി മാ​റ്റു​ന്നു​വെ​ന്നാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​ൽ വ്യ​ക്ത​മാ​​ക്കു​ന്ന​ത്. സ്ഥലം ന​ഷ്ട​പ്പെ​ടു​ന്ന വീ​ട്ടു​കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ചെ​ന്നു ചേ​ക്കേ​റ​ണ​മെ​ന്നും മാ​സ്റ്റ​ർ പ്ലാ​നി​ലൂ​ടെ ഭൂ​മാ​ഫി​യ സം​ഘം പ​റ​ഞ്ഞുവ​യ്ക്കു​ന്നു.