ആ​ൾതാ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം
Tuesday, July 6, 2021 12:32 AM IST
കോ​ത​പ​റ​മ്പ്: കോ​ത​പ​റ​മ്പ് നാ​ലും​കൂടി വ​ട​ക്ക് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. പ​ഴു​പ്പ​റ​മ്പി​ൽ സ​രി​ത ര​വി പ്രി​ൻ​സി​ന്‍റെ ര​ണ്ടു​നി​ല വീ​ട്ടി​ലാ​ണു മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ മ​ണി​ച്ചി​ത്ര​ത്താ​ഴ് രീ​തി​യി​ലു​ള്ള പൂ​ട്ട് ഭേ​ദി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്.​ ഇ​ന്ന​ലെ രാ​വി​ലെ കാ​യം​കു​ള​ത്തു നി​ന്നെ​ത്തി​യ ബ​ന്ധു​ക്ക​ൾ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വാ​തി​ലി​ന്‍റെ ലോ​ക്ക് തു​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം അ​റി​ഞ്ഞ​ത്.​ വാ​തി​ൽ ചാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ത​ക​രാ​ർ സം​ഭ​വി​ച്ച സി ​സി ടി ​വി ശ​രി​യാ​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​ർ.
താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യു​ടെ വാ​തി​ൽ ഭേ​ദി​ച്ച് അ​ല​മാ​ര​യും മ​റ്റും പ​രി​ശോ​ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു.​ അ​ല​മാ​ര​യി​ൽ നി​ന്നും ല​ഭി​ച്ച താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ലെ മു​റി​ക​ളി​ലെ മ​റ്റു അ​ല​മാ​ര​ക​ൾ തു​റ​ന്ന് സാ​ധ​നങ്ങ​ൾ വ​ലി​ച്ചു വാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.​പ​ണ​മോ സ്വ​ർ​ണമോ വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​തുകൊ​ണ്ടുത​ന്നെ വി​ല പി​ടി​ച്ച​തൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. അ​ല​മാ​ര​യു​ടെ ചി​ല്ലു​ക​ൾ പൊ​ട്ടി​യ നി​ല​യി​ലാ​ണ്.
ഡോ​ക്ട​റാ​യ സ​രി​ത​യും ഭ​ർ​ത്താ​വ് ര​വി പ്രി​ൻ​സും വ​ർ​ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്താ​ണ്.​ ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് ഇ​വ​ർ നാ​ട്ടി​ൽ വ​ന്ന് തി​രി​ച്ചുപോ​യ​ത്.​ വീ​ട്ടി​ലെ സി​സിടി​വിയു​ടെ ഡി​വി​ആ​ർ മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി.​
സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ മ​തി​ല​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തേത്തു​ട​ർ​ന്ന് മ​തി​ല​കം എ​സ്ഐ ​വി​മ​ൽ​ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൃ​ശൂ​രി​ൽ നി​ന്നു​ള്ള ഡോ​ഗ് സ്ക്വാ​ഡും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഫിം​ഗ​ർ പ്രി​ന്‍റ് ഉ​ദ്യോ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്നു രാ​വി​ലെ പ​ത്തോ​ ടെ എ​ത്തും.