പാ​ലുവ​ള​പ്പി​ൽ റോ​ഡി​നു ശാ​പ​മോ​ക്ഷ​ം
Monday, July 26, 2021 12:35 AM IST
മു​ണ്ടൂ​ർ: കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​റ്റേ​ക്ക​ര നാ​ലാം​വാ​ർ​ഡി​ലെ പാ​ലു വ​ള​പ്പി​ൽ റോ​ഡി​നു ശാ​പ​മോ​ക്ഷ​മാ​യി.
വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ​തു​ക ആ​ശ്വാ​സ​മാ​യ​ത്.​ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത കൃ​ഷ്ണ​ൻ തു​ട​ങ്ങിവ​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​മ​സി​ച്ചു​വെ​ങ്കി​ലും നി​ല​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. കാ​ന ഇ​ല്ലാ​ത്ത​തു മൂ​ലം റോ​ഡി​ലൂ​ടെ​യാ​ണ് മ​ഴ​വെ​ള്ളം തോ​ടുപോ​ലെ ഒ​ഴു​കി പോ​യി​രു​ന്ന​ത്.
മ​ഴ​ക്കാ​ലം വ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ചു​റ്റി വ​ള​ഞ്ഞാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ 70 മീ​റ്റ​ർ ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രു വ​ശ​ത്ത് കാ​ന നി​ർ​മി​ച്ചാ​ണ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. റോ​ഡി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​മ്മി ചൂ​ണ്ട​ൽ നി​ർ​വ​ഹി​ച്ചു.​
കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​ഷ ടീ​ച്ച​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ ജ്യോ​തി ടീ​ച്ച​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ല രാ​മ​കൃ​ഷ്ണ​ൻ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എം. ലെ​നി​ൻ, വാ​ർ​ഡം​ഗം ലി​ന്‍റി ഷി​ജു, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.വി. കു​ര്യ​ക്കോ​സ്, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത കൃ​ഷ്ണ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ, ദീ​പ​ക്, അ​ജി​ത ഉ​മേ​ഷ്, പ്ര​മീ​ള സു​ബ്ര​ഹ്മ​ണ്യ​ൻ, റി​ൻ​സി ജോ​യ​ൽ, ജോ​യ്സി ഷാ​ജ​ൻ, സി.​ഒ. ഒൗ​സേ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.