ബാർബർ- ബ്യൂട്ടീഷൻ തൊഴിലാളികൾ നിൽപ്പു സമരം നടത്തി
Wednesday, July 28, 2021 12:43 AM IST
ചാ​വ​ക്കാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ബാ​ർ​ബ​ർ- ബ്യൂ​ട്ടീ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി. മു​ൻ​ഗ​ണ​നാ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ക, ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ​ദി​വ​സ​വും സ്ഥാ​പ​നം തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, സാ​ന്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു നി​ൽ​പ്പു സ​മ​രം. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​എം. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ന്നാ​നി താ​ലൂ​ക്ക് ക​മ്മി​റ്റി​യം​ഗം പി.​കെ. ഫി​റോ​സ്, ഷ​ക്കീ​ർ, സു​ഗ​ത​ൻ, സു​ജി​ത്, സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.