കോ​വി​ഡ് സ​മാ​ശ്വാ​സ കാ​ലി​ത്തീ​റ്റ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ തു​ട​ങ്ങി
Monday, August 2, 2021 12:36 AM IST
അ​ന്ന​മ​ന​ട : സം​സ്ഥാ​ന ക്ഷീ​ര വി​ക​സ​ന വ​കു​പ്പും ക്ഷീ​ര വി​ക​സ​ന യൂ​ണി​റ്റു​ക​ളും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കോ​വി​ഡ് സ​മാ​ശ്വാ​സ കാ​ലി​ത്തീ​റ്റ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി.​ആ​ർ. സു​നി​ൽ കു​മാ​ർ എംഎ​ൽഎ നി​ർ​വ​ഹി​ച്ചു. കീ​ഴ​ഡൂ​ർ ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​കെ. സ​തീ​ശ​ൻ, ഷീ​ജ ച​ക്കാ​ല​യ്ക്ക​ൽ, സം​ഘം പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​നാ​ർ​ദന​ൻ, എം.​ആ​ർ. സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 56 ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി 79 ചാ​ക്ക് കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്തു.