ഓ​പ്പ​ണ്‍​ ഫോ​റം ഏഴിന്
Thursday, August 5, 2021 1:00 AM IST
തൃ​ശൂ​ർ: ഓ​ണ​ക്കാ​ല​ത്ത് ടൂ​റി​സം മേ​ഖ​ല, ഹോ​ട്ട​ലു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ടൂ​റി​സ്റ്റ് ടാ​ക്സി, ബ​സ് സ​ർ​വീ​സു​ക​ൾ എന്നിവയും വാ​ദ്യ​ക​ലാ​രംഗവും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ചെ​യ്യാ​ൻ ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ച്ച് ഡി​സി​സി. ഏ​ഴി​ന് ഉ​ച്ചക​ഴി​ഞ്ഞു മൂ​ന്നി​ന് ഹോ​ട്ട​ൽ മോ​ത്തി​മ​ഹ​ലി​ലാ​ണ് ഓ​പ്പ​ണ്‍ ഫോ​റ​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​പി. വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു.
ഫോ​റ​ത്തി​ൽ മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും ഈ ​പ​രി​പാ​ടി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ബൈ​ജു വ​ർ​ഗീ​സ്, കെ.​കെ. ബാ​ബു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ പ​റ​ഞ്ഞു.