കി​റ്റി​നു ക​മ്മീ​ഷ​നെ​വി​ടെ; ഭീ​മഹ​ർ​ജിയുമായി റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ
Sunday, September 19, 2021 1:15 AM IST
തൃ​ശൂ​ർ: പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ ക​മ്മീ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെഎസ്ആ​ർ​ആ​ർ​ഡി​എ) ഭീ​മഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ന്നു. ഹ​ർ​ജി​യി​ൽ എ​ല്ലാ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ​യും ഒ​പ്പു ശേ​ഖ​ര​ിക്കു ന്നതിന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​സി. വി​പി​ൻ ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ഒ​ക്ടോ​ബ​ർ നാ​ലി​നു മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ക്കും.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ. ​വേ​ണു, കെ. ​പ്ര​തീ​ഷ്, പി.​എ​സ്. നാ​രാ​യ​ണ​ൻ​കു​ട്ടി, കെ.​കെ. ച​ന്ദ്ര​ൻ, സ​ന്തോ​ഷ് ക​ല്ലൂ​ർ, കെ.​വി. ദി​നേ​ശ​ൻ, കെ.​ജെ. ആ​ൻ​ഡ്രൂ​സ്, സി.​ജെ. ജോ​യ്, ഫ്രാ​ൻ​സി​സ് ചെ​മ്മ​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.