ഒ​രാ​ഴ്ച​ക്കി​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ കോ​വിഡ് ​ബാ​ധി​ച്ച് മ​രി​ച്ചു
Sunday, September 26, 2021 9:50 PM IST
കൊ​ട​ക​ര: ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി ഡ് ​ക​വ​ർ​ന്ന​ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ. ആ​ളൂ​ർ ന​ന്പി​ക്കു​ന്ന് പൊ​റ​ത്തു​കാ​ര​ൻ വീ​ട്ടി​ലാ​ണ് ഈ ​ദു​ര​ന്തം. ഗൃ​ഹ​നാ​ഥ​നാ​യ പ​ര​മേ​ശ്വ​ര​ൻ (66), ഭാ​ര്യ ഗൗ​രി (60) മ​ക​ൻ പ്ര​വീ​ണ്‍ കു​മാ​ർ (37) എ​ന്നി​വ​രാ​ണ് കോ​വി​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു പ​ര​മേ​ശ്വ​ര​നും ഗൗ​രി​യും. 19 നാ​ണ് ഗൗ​രി മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന മ​ക​ൻ പ്ര​വീ​ണ്‍ കു​മാ​ർ 23 ന് ​മ​രി​ച്ചു. തൊ​ട്ടു പി​ന്നാ​ലെ 25 ന് ​പ​ര​മേ​ശ്വ​ര​നും. പ​ര​മേ​ശ്വ​ര​ൻ കെ​പി​എം​എ​സ് ആ​ളൂ​ർ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മ​ക​ൻ പ്ര​വീ​ണ്‍ കു​മാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന ട്ര​ഷ​റ​റാ​യി​രു​ന്നു. ആ​ളൂ​രി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന ഇ​രു​വ​രും. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രു​ടെ വേ​ർ​പാ​ട് നാ​ടി​ന് നൊ​ന്പ​ര​മാ​യി. പ​ര​മേ​ശ്വ​ര​ന്‍റെ മ​റ്റു മ​ക്ക​ൾ: പ്ര​വി​ത, പ്ര​വീ​ണ. പ്ര​വീ​ണ്‍ കു​മാ​റി​ന്‍റെ ഭാ​ര്യ: മാ​യ.