ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി ജൂണിയർ ഡോ​ക്ട​ർ​മാ​രുടെ റാലി
Saturday, December 4, 2021 12:40 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: നീ​ളു​ന്ന പി​ജി അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ച്ചു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ന്നൂ​റോ​ളം പി​ജി ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി മു​ന്നോ​ട്ട്‌. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി ഇ​വ​ർ പ്ര​തി​ഷേ​ധ റാ​ലി​ന​ട​ത്തി. ഐ​എം​എ തൃ​ശൂ​ർ ജി​ല്ലാ പ്ര​തി​നി​ധി ഡോ. ​ഷാ​ജി പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ജി​എ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഗോ​കു​ൽ​കൃ​ഷ്ണ, ഡോ. ​ജെ​റി​ൻ ടൈ​റ്റ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കെ​എം​പി​ജി​എ, കെ​എ​ച്ച്എ​സ്എ, ഐ​എം​എ, ജെ​ഡി​എ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​ണി​യ​ൻ, പി​ജി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും സം​സാ​രി​ച്ചു.
അ​ലോ​ട്ട്മെ​ന്‍റ് വൈ​കു​ന്ന​തു​മൂ​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു വ​ർ​ഷ​മാ​യി പി​ജി ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം നേ​രി​ടു​ക​യാ​ണ്. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​നോ നി​ല​വി​ളി​ക​ൾ​ക്കു ചെ​വി കൊ​ടു​ക്കാ​നോ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ അ​ലോ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റേ ​ഇ​വ​രു​ടെ അ​വ​സ്ഥ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
അ​ടി​യ​ന്ത​ര സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ സേ​വ​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ചാ​ണു സ​മ​രം. ത​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടും​വ​രെ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണു തീ​രു​മാ​ന​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.