ബാ​ല​വേ​ല ചൂ​ണ്ടി​ക്കാ​ട്ടി​യാൽ സ​മ്മാ​നം; ഫ​ണ്ട​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്
Saturday, May 28, 2022 12:48 AM IST
സ്വ​ന്തം​ ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ബാ​ല​വേ​ല ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​ർ​ക്ക് 2500 രൂ​പ സ​മ്മാ​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി. ഇ​തി​നാ​യി 2022-2023 വ​ർ​ഷ​ത്തേ​ക്ക് 2.02 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​സ്ഥാ​ന​ത്ത് ബാ​ല​വേ​ല പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇത്. വി​മ​ൻ ആ​ൻ​ഡ് ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്(​ഡ​ബ്ല്യൂ​സി​ഡി) വ​കു​പ്പി​നാ​ണ് പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ഹോ​ട്ട​ലു​ക​ളി​ലും വീ​ടു​ക​ളി​ലു​മൊ​ക്കെ വ്യാ​പ​ക​മാ​യി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളെ പ​ണി​യെ​ടു​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ​ണി​യെ​ടു​പ്പി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ പൂ​ർ​ണ​മാ​യും ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.
മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ ബാ​ല​വേ​ല കു​റ​വാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​രും കാ​ണാ​തെ ഇ​പ്പോ​ഴും വീ​ടു​ക​ളി​ലും പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പി​ന്നാ​ന്പു​റ​ങ്ങ​ളി​ലും കു​ട്ടി​ക​ളെ പ​ണി​യെ​ടു​പ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ നേ​രി​ട്ടുചെ​ന്നാ​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​തി​നാ​ലാ​ണ് ര​ഹ​സ്യ​മാ​യി ഇ​ങ്ങ​നെ പ​ണി​യെ​ടു​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മൊ​ക്കെ കു​ട്ടി​ക​ളു​ടെ വ്യാ​ജ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​പ​യോ​ഗി​ച്ചാ​ണ് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സി​നും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വ​യ​സ് കു​റ​വു​ള്ള​വ​ർ​ക്ക് 18ന് ​മു​ക​ളി​ൽ പ്രാ​യം കാ​ണി​ച്ചാ​ണ് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത്. പോ​ലീ​സി​നു പു​റ​മേ തൊഴിൽ വകു പ്പും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി "കാ​വ​ൽ’ എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്്. 2.44 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.