പാ​തി​വ​ഴി​യി​ൽ നി​ല​ച്ച സ​ഹ​. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളജ് കെട്ടിടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​ം
Monday, June 20, 2022 1:04 AM IST
വ​ട​ക്കാ​ഞ്ചേ​രി: കോ​ടി​ക​ൾ ചെല​വി​ട്ട് ആ​രം​ഭി​ച്ച സ​ഹ​ക​ര​ണ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളജി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു.​രാ​ഷ്ട്രി​യ ചേ​രി​തി​രി​വാ​ണു കോ​ള​ജി​ന്‍റെ നി​ർ​മാ​ണം നി​ർ​ത്തി​വയ്​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.​

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ മു​ണ്ട​ത്തിക്കോട് ഇ​ര​പ്പം​കു​ന്നി​ലാ​ണു കോ​ടി​ക​ൾ ചെല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ന​ശി​ക്കു​ന്ന​ത്.​ ഒ​ന്നാം നി​ല​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന സ​മ​യ​ത്താ​ണ് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റം ന​ട​ന്ന​ത്.​ ഇ​തോ​ടെ എ​ൻജി​നീയ​റിം​ഗ് കോ​ ളജി​ന്‍റെ നി​ർ​മാ​ണ​വും നി​ല​ച്ചു.​

സി.​എ​ൻ.​ ബാ​ല​കൃ​ഷ്ണ​ൻ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്താ​ണ് 82 കോ​ടി രൂ​പ സ​ഹ​ക​ര​ണ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളജി​ന് അ​നു​വ​ദി​ച്ച​ത്. ഇ​തി​നാ​വ​ശ്യ​മാ​യ അഞ്ച് ഏ​ക്ക​ർ സ്ഥ​ലം അ​ന്ന് മു​ണ്ട​ത്തി​ക്കോട് പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റു​ക​യും ചെ​യ്തു. 2015​ ൽ കൊ​ട്ടി​ഘോ​ഷി​ച്ച് കോ​ള​ജി​ന്‍റെ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തു​വ​രെ നി​ർ​മാ​ണ പ്ര​വ​ർ​ത്തനങ്ങൾ​ക്കാ​യി 13 കോ​ടി രൂ​പ ചെല​വ​ഴി​ച്ച​താ​യി രേ​ഖ​ക​ൾ പ​റ​യു​ന്നു.

2018​ ൽ എ​ൽഡിഎ​ഫ് സ​ർ​ക്കാ​ർ പു​തി​യ എ​ൻജി​നീയ​റിം​ഗ് കോ​ള​ജു​ക​ൾ വേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണു കോ​ടി​ക​ൾ വെ​ള്ള​ത്തി​ലാ​യ​ത്.​ ഇ​പ്പോ​ൾ കെ​ട്ടി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വേ​ണ്ട​ത്ര യാ​ത്രാസൗ​ക​ര്യ​മി​ല്ലാ​ത്ത പ്ര​ദേ​ശം കാ​ടുപി​ടി​ച്ചു കി​ടക്കു​ക​യാ​ണ്.