ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു
Monday, June 27, 2022 10:43 PM IST
കു​ന്നം​കു​ളം: കൊ​ര​ട്ടി​ക്ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ കൊ​ര​ട്ടി​ക്ക​ര പ​ള്ളി​ക്കു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന ഞാ​ങ്ങാ​ട്ടി​രി തെ​ക്കേ​തി​ൽ ഉ​സ്മാ​ൻ ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ഫി(26)​യാ​ണ് മ​രി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​ർ വെ​ട്ടി​പൊ​ളി​ച്ചാ​ണ് ആ​ളെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.