ഗാ​ന്ധി​ജി​യു​ടെ നാ​ട്ടി​ലേ​ക്ക് തൃ​ശൂ​രി​ൽ നി​ന്ന് തീ​ർ​ഥ​യാ​ത്ര
Friday, September 30, 2022 12:43 AM IST
തൃ​ശൂ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 75 സാം​സ് കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘം തൃ​ശൂ​രി​ൽനി​ന്ന് ഗാ​ന്ധി​ജി​യു​ടെ നാ​ട്ടി​ലേ​ക്ക് സാം​സ്കാ​രി​ക തീ​ർ​ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ൻ​മേ​യ​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ബാ​ ല​കൃ​ഷ്ണ​ൻ അ​ഞ്ച​ത്ത്, മുതിർ ന്ന മാധ്യമപ്രവർത്തകൻ ബാ​ല​കൃ​ഷ്ണ്‍ കു​ന്ന​ന്പ​ത്ത്, അ​ഴീ​ക്കോ​ട് വി​ചാ​രം ചെ​യ​ർ​മാ​ൻ കെ. ​രാ​ജ​ൻ, മു​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​ സ​ർ ജ​യ​ശ്രീ, വി​വേ​കോ​ദ​യം സ് കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ൽ എ​ൻ. രാ​ജ​ഗോ​പാ​ൽ, ലി​ല്ലി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.
നാ​ളെ രാ​ത്രി തൃ​ശൂ​രി​ൽനി​ന്ന് സം​ഘം പു​റ​പ്പെ​ട്ട് ഒ​ന്പ​തി​ന് തി​രി​ച്ചെ​ത്തും. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ ഷ​നി​ൽ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഫ്ലാ​ഗ് ഓ​ഫ്ചെ​യ്യും. ജ​യ​രാ​ജ് വാ​ര്യ​ർ, വി.​എ​സ്. ഗി​രീ​ശ​ൻ, എം.​സി. തൈ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.