തി​രൂ​രി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ചു: ക​ള്ള​ന്‌റെ കൈ​വി​ര​ൽ വീ​ട്ട​മ്മ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ചു
Wednesday, January 25, 2023 12:48 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രൂ​ർ: കി​ഴ​ക്കേ അ​ങ്ങാ​ടി​യി​ൽ വീ​ട്ടി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ചു. മാ​ല​മോ​ഷ​ണം ചെ​റു​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വി​ന്‍റെ വി​ര​ൽ വീ​ട്ട​മ്മ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ചെ​ങ്കി​ലും ര​ണ്ട​ര പ​വ​ന്‍റെ മാ​ല​യു​മാ​യി മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു.
തി​രൂ​ർ കി​ഴ​ക്കേ അ​ങ്ങാ​ടി​യി​ൽ ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ ജോ​ഷി​യു​ടെ ഭാ​ര്യ സീ​മ​യു​ടെ മാ​ല​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത്. ച​ക്ക ന​ന്നാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന സീ​മ​യു​ടെ മു​ഖം പൊ​ത്തി​പ്പി​ടി​ച്ച് മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സീ​മ മോ​ഷ്ടാ​വി​ന്‍റെ വി​ര​ൽ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടും മു​ൻ​പ് മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സീ​മ പ​റ​ഞ്ഞു.
സീ​മ​യു​ടെ ഒ​രു പ​ല്ലും മ​ൽ​പി​ടു​ത്ത​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ടു. ഇ​വ​രു​ടെ വീ​ടി​ന്‌റെ സ​മീ​പ​ത്തു നി​ന്ന് മോ​ഷ്ടാ​വി​ന്‌റേതെ​ന്ന് ക​രു​തു​ന്ന സൈ​ക്കി​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് മു​ണ്ട​പ്പി​ള്ളി ഭാ​ഗ​ത്തു നി​ന്നും മോ​ഷ​ണം പോ​യ സൈ​ക്കി​ളാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. തി​രൂ​ർ കി​ഴ​ക്കേ അ​ങ്ങാ​ടി​യി​ൽ നാ​ലു വീ​ടു​ക​ളി​ൽ ക​ള്ള​ൻ ക​യ​റി​യി​ട്ടു​ണ്ട്. ജോ​ഷി​യു​ടെ അ​യ​ൽ​വാ​സി​യാ​യ ബാ​ബു​വി​ന്‍റെ ഭാ​ര്യ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ യു​വ​തി ബ​ഹ​ളം വ​ക്കു​ക​യും അ​പ്പോ​ൾ വാ​യ പൊ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്ത മോ​ഷ്ടാ​വ് യു​വ​തി​യെ ത​ള്ളി താ​ഴെ​യി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നി​ട​യി​ൽ മേ​ശ​പ്പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന 300 രൂ​പ​യും എ​ടു​ത്തു.
തൊ​ട്ട​ടു​ത്ത ആ​ല​പ്പാ​ട​ൻ ടോ​മി​യു​ടെ ഭാ​ര്യ സ്വീ​റ്റി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​നും ശ്ര​മം ന​ട​ത്തി. ബ​ഹ​ളംവ​ച്ച ഈ ​യു​വ​തി​യെ​യും ത​ള്ളി​യി​ട്ട് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. മ​റ്റൊ​രു വീ​ടി​ന്‍റെ ഓ​ട് പൊ​ളി​ച്ച് ഉ​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​വി​ന് ഒ​ന്നും ല​ഭി​ച്ചി​ല്ല. വി​യ്യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.