വാ​ടാ​ന​പ്പ​ിള്ളി തി​രു​നാ​ൾ സ​മാ​പി​ച്ചു
Tuesday, January 31, 2023 12:46 AM IST
വാ​ടാ​ന​പ്പ​ിള്ളി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ 125-ാം തി​രു​നാ​ൾ സ​മാ​പി​ച്ചു. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി വൈ​സ് റെ​ക്ട​ർ ഫാ. ​ഡെ​ന്നി ചി​റ​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
മു​ൻ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് മു​ട്ട​ത്ത് സ​ന്ദേ​ശം ന​ൽ​കി. വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ കു​ണ്ടു​കു​ളം സ​ഹ​കാ​ർ​മി​ക​നാ​യി. വൈ​കീ​ട്ട് ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന് ഇ​ട​വ​കാം​ഗം ഫാ. ​സേ​വി​യ​ർ ക്രി​സ്റ്റി​യും വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ കു​ണ്ടു​കു​ള​വും നേ​തൃ​ത്വം ന​ൽ​കി. രാ​ത്രി ഗാ​ന​മേ​ള​യും ന​ട​ന്നു. ട്ര​സ്റ്റി​മാ​രാ​യ കെ.​എ​ഫ്. ജോ​സ​ഫ്, എം.​ടി. ഫ്രാ​ൻ​സി​സ്, പി.​വി. ലോ​റ​ൻ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​എ​ൽ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.