ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി ദു​ബാ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Sunday, March 19, 2023 11:26 PM IST
ക​യ്പം​ഗ​ലം: ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് ദു​ബാ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ച​ളി​ങ്ങാ​ട് മ​തി​ല​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ​യും ന​ബീ​സ​യു​ടെ​യും മ​ക​ൻ ന​സീ​ർ (48) ആ​ണ് മ​രി​ച്ച​ത്. ഒ​ന്പ​ത് മാ​സം മു​ന്പ് വി​സി​റ്റിം​ഗ് വി​സ​യി​ൽ ദു​ബാ​യി​ലെ​ത്തി​യ ന​സീ​ർ 2022 ഡി​സം​ബ​ർ 20-നാ​ണ് മ​രി​ച്ച​ത്.

ബ​ർ​ദു​ബാ​യ് എ​ന്ന സ്ഥ​ല​ത്ത് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മ​രി​ക്കു​ന്പോ​ൾ ന​സീ​റി​ന്‍റെ കൈയിൽ യാ​തൊ​രു രേ​ഖ​ക​ളും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ ദു​ബാ​യ് പോ​ലീ​സ് വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്ന് മാ​സ​ത്തി​നു ശേ​ഷ​മാ​ണ് മ​രി​ച്ച​ത് ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ദു​ബാ​യി​ലു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ന​സീ​ർ വാ​ടാ​ന​പ്പി​ള്ളി എ​ന്ന​യാ​ളി​ലൂ​ടെ​യാ​ണ് മ​രി​ച്ച​യാ​ളു​ടെ വി​ലാ​സം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ര​ണ്ടു ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​സീ​ർ വാ​ടാ​ന​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. നാ​ട്ടി​ൽ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു മ​രി​ച്ച ന​സീ​ർ. ദു​ബാ​യി​ൽ ജോ​ലി​ക്കാ​യി ശ്ര​മി​ക്കാ​നാ​ണ് വി​സി​റ്റിം​ഗ് വി​സ​യി​ൽ എ​ത്തി​യ​ത്. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​മീ​ൻ, അം​ന.