വ​ാണി​യ​ന്പാ​റ​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ
Saturday, June 10, 2023 12:48 AM IST
തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​നാ​യി പ​ട്ടി​ക്കാ​ട് വാ​ണി​യ​ന്പാ​റ​യി​ൽ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റാ​യി ഫ​യ​ർ സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. തൃ​ശൂ​ർ ഫ​യ​ർ​ഫോ​ഴ്സി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച മൊ​ബൈ​ൽ ടാ​ങ്ക​ർ യൂ​ണി​റ്റ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റി​നാ​യി പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. അ​ധി​ക​മാ​യി വ​രു​ന്ന തു​ക ക​ണ്ടെ​ത്തും. പാ​ലി​യേ​ക്ക​ര മു​ത​ൽ വാ​ണി​യ​ന്പാ​റ വ​രെ നി​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നാ​യി 2.18 കോ​ടി രൂ​പ റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ല​ങ്ങ​ളാ​യി ഹൈ​വേ​യി​ൽ നേ​രി​ടു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മേ​യ​ർ എം.​കെ വ​ർ​ഗീ​സ്, കൗ​ണ്‍​സി​ല​ർ സി​ന്ധു ചാ​ക്കോ​ള, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ എം.​എ​സ്. സു​ബി, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​യു. വി​ജ​യ​കു​മാ​ർ, സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ 4,500 ലി​റ്റ​റി​ന്‍റെ വാ​ട്ട​ർ ടാ​ങ്ക് ക​പ്പാ​സി​റ്റി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. പു​തു​താ​യി എ​ത്തി​യ ടാ​ങ്ക​റി​ൽ 5,000 ലി​റ്റ​ർ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളും. കൂ​ടാ​തെ ആ​ളു​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും കി​ണ​റ്റി​ൽ നി​ന്നു സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്ക് ക​യ​റ്റു​വാ​ൻ റെ​സ്ക്യൂ നെ​റ്റ്, വി​വി​ധ ത​രം അ​ഗ്നി​ശ​മ​ന ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും പു​തി​യ വാ​ഹ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.