താ​മ​ര വി​രി​യു​മെ​ന്നു സു​രേ​ഷ്ഗോ​പി
Saturday, April 27, 2024 1:53 AM IST
തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ തു​ട​ങ്ങി​യ​ശേ​ഷം ഇ​താ​ദ്യ​മാ​യി ത​ന്‍റെ സ്വ​ന്തം പേ​രി​ൽ വോ​ട്ടു​ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷം മ​റ​ച്ചു​വ​യ്ക്കാ​തെ തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി.

തൃ​ശൂ​ർ മു​ക്കാ​ട്ടു​ക​ര സെ​ന്‍റ് ജോ​ർ​ജ് സി​എ​ൽ​പി സ്കൂ​ളി​ലാ​ണ് സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​രി​ലെ സ​മ്മ​തി​ദാ​യ​ക​ർ അ​വ​രു​ടെ ഹൃ​ദ​യ​സ്പ​ന്ദ​നം അ​വ​രു​ടെ വി​ര​ൽ​ത്തു​ന്പി​ലൂ​ടെ താ​മ​ര​യെ തൊ​ട്ടു​ണ​ർ​ത്തി തൃ​ശൂ​രി​ലും അ​തു​വ​ഴി കേ​ര​ള​ത്തി​ലും താ​മ​ര വി​രി​യി​ക്കു​മെ​ന്നു ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് സു​രേ​ഷ്ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.