ചില വോട്ടുവിശേഷങ്ങൾ...
Saturday, April 27, 2024 1:53 AM IST
Üവോ​ട്ട​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റം

എരു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ര​ത്തം കോ​ട് എംപിഎം യുപി സ്കൂ​ളി​ൽ വോ​ട്ട​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ത​മ്മി​ൽ ന​ട​ന്ന വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. 126-ാം ബൂ​ത്തി​ൽ സ​മ​യം ക​ഴി​യാ​റാ​യി​ട്ടും വോ​ട്ടെ​ടു​പ്പ് ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​തി​നെ കു​റി​ച്ച് വോ​ട്ട​ർ​മാ​ർ ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ത്തി​നും സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കും വ​ഴി​വെ​ച്ച​ത്.

ഇ​തി​നി​ട​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വോ​ട്ട് ചെ​യ്യാ​ൻ നി​ന്നി​രു​ന്ന​വ​രെ ലാ​ത്തി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സു​മാ​യി ന​ട​ന്ന രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റം സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കി​ട​യാ​ക്കി. രാ​വി​ലെ മു​ത​ൽ ത​ന്നെ 126-ാം ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങി​യ​ത്. വോ​ട്ടെ​ടു​പ്പി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും സ്ത്രീകൾ ഉ​ൾ​പ്പ​ടെ നൂ​റി​ന് മു​ക​ളി​ൽ വോ​ട്ട​ർ​മാ​ർ കാ​ത്തുനി​ൽ​ക്കേ​ണ്ടി വ​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ർ മ​നഃ​പൂ​ർ​വം വോ​ട്ടിം​ഗ് വൈ​കി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു. തൊ​ട്ട​ടു​ത്തു​ള്ള ബൂ​ത്തു​ക​ളി​ലെ​ല്ലാം വേ​ഗ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. വോ​ട്ടെ​ടു​പ്പ് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് വോ​ട്ട​ർ​മാ​രും രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും പ​റ​ഞ്ഞെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യ​ത്.

Üക​ന്നിവോ​ട്ട് ക​ല്യാ​ണ​ത്തി​ന് ചെ​യ്യാ​ന​ായ​തി​ന്‍റെ
സ​ന്തോ​ഷ​ത്തി​ൽ സാ​നി​യ

പു​ത്തൂ​ർ: ക​ന്നിവോ​ട്ട് ക​ല്യാ​ണവേ​ഷ​ത്തി​ൽ ചെ​യ്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ചെ​മ്പം​ക​ണ്ടം സ്വ​ദേ​ശി സാ​നി​യ.

വെ​ട്ടു​കാ​ട് ചെ​മ്പം​ക​ണ്ടം സ്വ​ദേ​ശി​നി മു​ണ്ട​യ്ക്ക​ൽ വീ​ട്ടി​ൽ സു​ജോ​യു​ടെ മ​ക​ൾ സാ​നി​യ​യാ​ണ് ക​ല്യാ​ണ പ​ന്ത​ലി​ൽനി​ന്നു ക​ന്നി വോ​ട്ട് ചെ​യ്യാ​ൻ പോ​ളി​ംഗ് ബൂ​ത്തി​ൽ എ​ത്തി​യ​ത്. ചെ​മ്പം​ക​ണ്ട​ത്തെ 185-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് സാ​നി​യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
വ​ര​ൻ അ​ഭി​മ​ന്യു​വി​ന്‍റെ കൂ​ടെ​യാ​ണ് സാ​നി​യ പോ​ളി​ംഗ്് ബൂ​ത്തി​ലെ​ത്തി​യ​ത്.

Üഉ​ദ്യോ​ഗ​സ്ഥ​ൻ വോ​ട്ടു
മാ​റ്റി ചെ​യ്ത​താ​യി പ​രാ​തി

എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി ഗ​വ. എ​ൽപി സ്കൂ​ളി​ലെ 138-ാം ബൂ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വോ​ട്ട് മാ​റ്റി ചെ​യ്ത​താ​യി പ​രാ​തി. ഇ​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. നെ​ല്ലു​വാ​യ് ചെ​റു​വ​ത്തൂ​ർ വീ​ട്ടി​ൽ അ​ന്തോ​ണി ജോ​ൺ​സ​​ന്‍റെ(85) വോ​ട്ടാ​ണ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​റ്റി ചെ​യ്ത​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്.
മ​ക​നോ​ടൊ​പ്പ​മാ​ണ് അ​ന്തോ​ണി ജോ​ൺ​സ​ൻ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കാ​ഴ്ച കു​റ​വാ​യ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വോ​ട്ട​ർ ആ​വ​ശ്യ​പ്പെ​ട്ട ചി​ഹ്ന​ത്തി​ല​ല്ല ഉ​ദ്യോ​ഗ​സ്ഥ​ൻ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​ബ​ദ്ധം പ​റ്റി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മ്മ​തി​ച്ച​താ​യും പ​റ​യു​ന്നു.

തു​ട​ർ​ന്ന് രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റം ന​ട​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് അ​ന്തോ​ണി ജോ​ൺ​സ​ന്‍റെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു

Üവോ​ട്ട് ചെ​യ്യാ​നെ​ത്തി​യവർ
കു​ഴ​ഞ്ഞുവീ​ണു

എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി മേ​ഖ​ല​യി​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ ര​ണ്ടു സ്ത്രീ​ക​ൾ കു​ഴ​ഞ്ഞു​വീ​ണു.

വെ​ള്ള​റ​ക്കാ​ട് തേ​ജ​സ് എ​ൻജി​നീ​യ​റിം​ഗ് കോ​ളജി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ കൊ​ല്ല​ൻപ​ടി കി​ഴ​ക്കേ​പു​ര​ക്ക​ൽ സു​മ​തി(66)യും, എ​രു​മ​പ്പെ​ട്ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യു​മാ​ണ് കു​ഴ​ഞ്ഞ് വീ​ണ​ത്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് സു​മ​തി കു​ഴ​ഞ്ഞുവീ​ണ​ത്.​ തു​ട​ർ​ന്ന് ക​രി​യ​ന്നൂ​രി​ലു​ള്ള മി​ത്ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

കേ​ച്ചേ​രി: കേ​ച്ചേ​രി​യി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു. ര​ക്ഷ​ക​രാ​യ​ത് പോ​ലീ​സ്. മ​ഴു​വ​ഞ്ചേ​രി സ്വ​ദേ​ശി നെ​ല്ലി​ക്കു​ന്ന് വീ​ട്ടി​ൽ 72 വ​യ​സു​ള്ള സെ​ബാ​സ്റ്റ്യ​നാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കു​ന്നം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തി​സ് തോ​മ​സ് പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ മി​ഥു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ധി​ക​നെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി.

Üവ​ട​ക്കാ​ഞ്ചേ​രി​യി​ലെ
മാ​തൃ​കാ​ബൂ​ത്തു​ക​ൾ

വട​ക്കാ​ഞ്ചേ​രി: ഫീ​ഡി​ംഗ് റൂ​മും കൈ​ക്കുഞ്ഞു​ങ്ങ​ൾ​ക്ക് കി​ട​ക്കാ​ൻ തൊ​ട്ടി​ലും ക​ളി​ക്കോ​പ്പു​ക​ളു​മാ​യി വ്യ​ത്യ​സ്ത​മാ​യ ഒ​രു പോ​ളിം​ഗ് ബൂ​ത്ത്.

വ​ട​ക്കാ​ഞ്ചേ​രി​ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ങ്ക​ക്കാ​ട് ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സി​ന് കീ​ഴി​ൽ വ​രു​ന്ന ഓ​ട്ടു​പാ​റ ജിഎ​ൽ പി ​സ്കൂ​ളി​ലെ 29-ാം ന​മ്പ​ർ ബൂ​ത്താ​ണ് മാ​തൃ​കാ ബൂ​ത്താ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്.​

വോ​ട്ട് ചെ​യ്യു​വാ​ൻ എ​ത്തു​ന്ന​വ​രെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് തെ​ങ്ങോ​ല​യി​ൽ ത​യാ​റാ​ക്കി​യ സ്വാ​ഗ​ത ബോ​ർ​ഡും, വോ​ട്ട​ർ​മാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലാ​തെ സു​ഖ​മാ​യി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് മാ​തൃ​കാ ബൂ​ത്ത് ശ്ര​ദ്ധേ​യ​മാ​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി​ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​നു കീ​ഴി​ൽ വ​രു​ന്ന എ​ങ്ക​ക്കാ​ട് ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സി​ന് കീ​ഴി​ൽ വ​രു​ന്ന​താ​ണ് ഓ​ട്ടു​പാ​റ ജി ​എ​ൽ പി ​സ്കൂ​ളി​ലെ 29-ാം ന​മ്പ​ർ ബൂ​ത്ത്. ഈ ​ബൂ​ത്ത് മാ​തൃ​കാ ബൂ​ത്താ​യി​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​രുന്നു.

ക​രു​മ​ത്ര ആ​രോ​ഗ്യ​മ​ത എ​ൽ​പി സ്കൂ​ളിലെ 46-ാം ന​മ്പ​ർ ബൂ​ത്തും ഇ​ത്ത​ര​ത്തി​ൽ മാ​തൃ​ക​ാ ബൂ​ത്താ​യി​ സ​ജ്ജീ​ക​രി​ച്ചു. ഈ ബൂത്തുകളിൽ വ​രു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് സൗ​ക​ര്യ​ത്തോ​ടെ വോ​ട്ട് ചെ​യ്യാം. ഇ​തി​നാ​യി പലവിധ സൗ​ക​ര്യ​ങ്ങ​ളാ​ണ് ബൂ​ത്തി​ൽ ഒ​രു​ക്കി​യി​രുന്ന​ത്.

ബൂ​ത്തി​ന്‍റെ ക​വാ​ടത്തിൽ ത​ന്നെ മെ​ട​ഞ്ഞ പ​ച്ചോ​ല​യി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് സ്വാ​ഗ​തമോതുന്ന ബോ​ർ​ഡ് കൗതുകമായി. ബൂ​ത്തി​നു മു​ൻ​വ​ശ​ത്ത് ത​ന്നെ ബി​എ​ൽഒ​ക്ക് ഇ​രി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും ഉണ്ടായിരുന്നു.

വോ​ട്ട് ചെ​യ്യാ​ൻ വ​രു​ന്ന​വ​ർ​ക്ക് കാ​ത്തി​രി​ക്കു​വാ​നു​ള്ള കാ​ത്തി​രി​പ്പുകേ​ന്ദ്ര​വും കൈ​ക്കുഞ്ഞു​ങ്ങ​ളു​മാ​യി വ​രു​ന്ന അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ടു​വാ​നു​ള്ള കേ​ന്ദ്ര​വും ക്ര​ഷ് സൗ​ക​ര്യ​വും തൊ​ട്ടി​
ലുമുണ്ടായിരുന്നു. ബാ​ത്റൂം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ എ​വി​ടെ​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സൈ​ൻ ബോ​ർ​ഡു​ക​ളും ഈ ​ബൂ​ത്തുകളിൽ സ​ജ്ജീ​ക​രി​ച്ചു.

എ​ങ്ക​ക്കാ​ട് ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് വേ​റി​ട്ട രീ​തി​യി​ൽ മാ​തൃ​ക​ബൂ​ത്ത് ഒ​രു​ക്കി​യ്ന​തെ​ന്ന് എ​ങ്ക​ക്കാ​ട് ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ.എ​ൻ. അ​നി​ത പ​റ​ഞ്ഞു.

സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബി​നേ​ഷ് കു​മാ​ർ, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് അ​നി​ൽ​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​എം. ​ബേ​ബി​ച്ച​ൻ, അ​നു​മോ​ൾ 29, 30 ബൂ​ത്തു​ക​ളി​ലെ ബി​എ​ൽഒ​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് മാ​തൃ​കാ​ ബൂ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

വോ​ട്ടെടു​പ്പ് രാ​ത്രി ഒൻപതു വ​രെ
നീ​ണ്ടു

ചാ​വ​ക്കാ​ട്: തീ​ര​മേ​ഖ​ല​യി​ൽ ര​ണ്ടി​ട​ത്ത് വോ​ട്ടെടു​പ്പ് നീ​ണ്ടു ; കു​റെ​ വോ​ട്ട​ർ​മാ​ർ തി​രി​ച്ചുപോ​യി. ഏ​താ​നും പേ​ർ​ക്ക് ത​ല​ക്ക​റ​ക്കവും അ​നു​ഭ​വ​പ്പെ​ട്ടു.

തി​രു​വ​ത്ര സ​ർ​ക്കാ​ർ സ്കൂ​ളി​ലും ബ്ലാ​ങ്ങാ​ട് ഫി​ഷ​റീ​സ് സ്കൂ​ളി​ലു​മാ​ണ് സ​മ​യം ക​ഴി​ഞ്ഞി​ട്ടും വോ​ട്ടെടു​പ്പ് നീ​ണ്ടത്.​ ര​ണ്ടി​ട​ത്തും ഗേ​റ്റ് പൂ​ട്ടി ടോ​ക്ക​ൺ ന​ൽ​കി. ബ്ലാ​ങ്ങാ​ട് അ​സാ​ധാ​ര​ണ തി​ര​ക്കായിരുന്നു. ഇ​വി​ടെ 1500 വോ​ട്ട​ർ​മാ​ർ​ക്ക് ഒ​രു ബൂത്താ​ണ്. ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ന്ദ​ഗ​തി​യി​ലു​ള്ള പോ​ക്കുമാ​ണ് ഫി​ഷ​റീ​സ് സ്കൂ​ളി​ൽ പോ​ളിം​ഗ് നീളാ​ൻ കാ​ര​ണ​മായതെന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ചൂ​ടി​നെ തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ എ​ത്തി​യ​തും തിരക്കിനടയാക്കി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് വോ​ട്ട​ർ​മാ​ർ ചൂ​ണ്ടി​ക്കാട്ടിയിരുന്നത്. ബ്ലാ​ങ്ങാ​ട് ബൂ​ത്തി​ലെ തി​ര​ക്ക് ചാ​വ​ക്കാ​ട് എ​സ് എ​ച്ച് ഒ ​നേ​രി​ട്ടാണ് നി​യ​ന്ത്രി​ച്ച​ത്. രാ​ത്രി ഒൻപതുവ​രെ വോട്ടെടു​പ്പ് നീ​ണ്ടു. ക്ര​മീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ഴി​വു​കേ​ടു​മാ​ണ് നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്ന ആ​രോ​പ​ണം.

22 കി​ലോ​മീ​റ്റ​ർ ഓ​ടി​യെ​ത്തി വോ​ട്ട് ചെ​യ്തു

വ​ട​ക്കാ​ഞ്ചേ​രി: 22 കി​ലോ​മീ​റ്റ​ർ ഓ​ടി​യെ​ത്തി വോ​ട്ട് ചെ​യ്തു. കോ​ല​ഴി​യി​ൽ നി​ന്നു 22 കി​ലോ​മീ​റ്റ​ർ ഓ​ടി​യെ​ത്തി​യാ​ണ് വ​ര​വൂ​ർ സ്വ​ദേ​ശി​നി സ്വ​പ്ന വ​ര​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഓ​ട്ട​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കെ​എ​സ്എ​ഫ് ഇ ​ജീ​വ​ന​ക്കാ​രി​യാ​യ സ്വ​പ്ന 22 കി​ലോ​മീ​റ്റ​ർ ഓ​ടി​യെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30 ഓ​ടെ​സ്വ​പ്ന കോ​ല​ഴിയി​ൽ നി​ന്ന് ഓ​ട്ടം തു​ട​ങ്ങി രാ​വി​ലെ 8.30 ഓ​ടെ വ​ര​വൂ​രി​ലെ​ത്തി വോ​ട്ട് ചെ​യ്തു.