കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി
Saturday, April 27, 2024 1:53 AM IST
ചേ​ർ​പ്പ്: വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കോ​ട​ന്നൂ​ർ കൊ​ട​പ്പി​ള്ളി വീ​ട്ടി​ൽ മ​ണി​ക​ണ്ഠനെ (​മ​ണി​മോ​ൻ-29)​ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി.​ ര​ണ്ട് കൊ​ല​പാ​ത​ക കേ​സുക​ളും ക​ഞ്ചാ​വ് കേ​സുക​ളും ഉ​ൾ​പ്പ​ടെ ഒ​മ്പ​ത് കേ​സുക​ളി​ൽ പ്ര​തി​യാ​ണ്.​

നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെട്ട​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ർ​മ ന​ൽ​കി​യ ശിപാ​ർ​ശ​യി​ൽ തൃ​ശൂ​ർ റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ അ​ജി​താ ബീ​ഗം ആ​ണ് ഉ​ത്ത​ര​വി​ട്ട​ത്.​ ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വു ശി​ക്ഷ ല​ഭി​ക്കും.​

ചേ​ർ​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി.​വി. ലൈ​ജു​മോ​ൻ, സീ​നീ​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജ്യോ​തീ​ഷ് കു​മാ​ർ, സോ​ഹ​ൻ​ലാ​ൽ, വി​നോ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സംഘമാണ് ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യ​ത്.