ഗു​രു​വാ​യൂ​രി​ൽ ഉ​ത്രാ​ട കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണം ഇ​ന്ന്
Tuesday, September 10, 2019 1:04 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്രാ​ട കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണം ഇ​ന്നു ന​ട​ക്കും.​ രാ​വി​ലെ ശി​വേ​ലി​ക്കുശേ​ഷം കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ അ​രി​മാ​വ​ണി​ഞ്ഞ​തി​നു മു​ക​ളി​ൽ നാ​ക്കി​ല​യി​ൽ മേ​ൽ​ശാ​ന്തി പൊ​ട്ട​ക്ക​ഴി കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ആ​ദ്യ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പി​ക്കും.​
തു​ട​ർ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​ മോ​ഹ​ൻ​ദാ​സ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ,ക്ഷേ​ത്രം ത​ന്ത്രി, കീ​ഴ്ശാ​ന്തി​ക്കാ​ർ എ​ന്നി​വ​ർ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പി​ക്കും.​ പി​ന്നീ​ട് ഭ​ക്ത​ർ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണം ന​ട​ത്തും.​ ഗു​രു​വാ​യൂ​ര​പ്പ​ന് ല​ഭി​ക്കു​ന്ന കാ​ഴ്ച​ക്കു​ല​യി​ൽ ഒ​രു ഭാ​ഗം ദേ​വ​സ്വ​ത്തി​ലെ ആ​ന​ക​ൾ​ക്ക് ന​ൽ​കും. ​ഒ​രു​ഭാ​ഗം തു​രു​വോ​ണ ദി​വ​സ​ത്തെ സ​ദ്യ​ക്ക് പ​ഴ പ്ര​ഥ​മ​ൻ ത​യാ​റാ​ക്കാ​നും ഉ​പ​യോ​ഗി​ക്കും.​ ബാ​ക്കി​യു​ള്ള​ത് ഭ​ക്ത​ർ​ക്കു ലേ​ലം ചെ​യ്ത് ന​ൽ​കും.​
നൂ​റു​ക​ണ​ക്കി​നു കു​ല​ക​ൾ ഭ​ഗ​വാ​ന് കാ​ഴ്ച​ക്കു​ല​യാ​യി ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കും. ഇ​ന്നു രാ​വി​ലെ ന​ട​ക്കു​ന്ന ഉ​ത്രാ​ട ശീ​വേ​ലി​ക്ക് ഗ​ജ​ര​ത്നം പ​ത്മ​നാ​ഭ​ൻ കോ​ല​മേ​റ്റും. മ​ദ​പ്പാ​ടി​ൽ നി​ന്ന് അ​ഴി​ച്ച​തി​നുശേ​ഷം ഇ​ന്ന് ആ​ദ്യ​മാ​യാ​ണ് പ​ത്മ​നാ​ഭ​ൻ എ​ഴു​ന്ന​ള്ളി​പ്പി​ന് എ​ത്തു​ന്ന​ത്. നാ​ളെ ന​ട​ക്കു​ന്ന തി​രു​വോ​ണ സ​ദ്യ​യി​ൽ 15000 പേ​ർ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ദേ​വ​സ്വം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ ഒന്പതു മു​ത​ൽ പ​ടി​ഞ്ഞാ​റെന​ട​യി​ലെ അ​ന്നല​ക്ഷ​മി ഹാ​ളി​ലും. ഹാ​ളി​ന് പു​റ​ത്തെ പ​ന്ത​ലി​ലും തെ​ക്കേ ന​ട​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലു​മാ​യാ​ണ് സ​ദ്യ ന​ൽ​കു​ന്ന​ത്.
പ​ഴം പ്ര​ഥ​മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ വ​രി​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സ​ദ്യ ന​ൽ​കും തി​രു​വോ​ണ നാ​ളി​ൽ ഗു​രു​വാ​യൂ​ര​പ്പ​ന് ഓ​ണ​പ്പു​ട​വ സ​മ​ർ​പ്പ​ണം നാ​ളെ പു​ല​ർ​ച്ചെ 4.30 ന് ​ക്ഷേ​ത്രം ഉൗ​രാ​ള​ൻ മ​ല്ലി​ശേരി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി പു​ട​വ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ ആ​രം​ഭി​ക്കും.