വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Tuesday, September 10, 2019 10:30 PM IST
ചാ​ല​ക്കു​ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം എ​യ്സ് വാ​ഹ​നം മ​റി​ഞ്ഞ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (23) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. പ​ന്ത​ൽ​പ​ണി​ക്കാ​ര​നാ​യ ഹ​രി​കൃ​ഷ്ണ​ൻ മാ​ള​യി​ൽ ജോ​ലി ക​ഴി​ഞ്ഞ് ചാ​ല​ക്കു​ടി​യി​ലേ​ക്ക് എ​യ്സി​ൽ വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം.