അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യം ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് പി​ടി​കൂടി
Wednesday, September 11, 2019 1:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ണ​ത്തി​ന് അ​ന​ധി​കൃ​ത വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി വ​ൻ​തോ​തി​ലാ​യി മ​ദ്യം ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഒൗ​ട്ട് ലൈ​റ്റി​ൽ നി​ന്നും വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന​യാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട സി​ഐ പി.​ആ​ർ. ബി​ജോ​യി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു.
വ​ള്ളി​വ​ട്ടം സ്വ​ദേ​ശി ക​ള​ത്തി​പ​റ​ന്പി​ൽ ദി​ലീ​പ് കു​മാ​ർ (46) എ​ന്ന​യാ​ളെ​യാ​ണ് 14 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം സ​ഹി​തം പി​ടി​കൂ​ടി​യ​ത്. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ വീ​ട്ടി​ൽ മ​ദ്യ​ക​ച്ച​വ​ടം ന​ട​ത്തു​ന്നു. വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ലാ​ണ് ഇ​യാ​ൾ മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.
ഇ​രി​ങ്ങാ​ല​ക്കു​ട ബി​വ​റേ​ജി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി വ​രു​ന്ന വ​ഴി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ മ​ദ്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ഗ് അ​ള​വി​ലും ഇ​യാ​ൾ മ​ദ്യം വി​ത​ര​ണം ന​ട​ത്താ​റു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. സ​മീ​പ​ത്ത് ബി​വ​റേ​ജു​ക​ൾ ഇ​ല്ലാ​ത്ത​ത് ഇ​യാ​ൾ​ക്ക് വി​ല്പ​ന ന​ട​ത്തു​വാ​ൻ സ​ഹാ​യ​ക​ര​മാ​യി. ഇ​ര​ട്ടി​യി​ല​ധി​കം വി​ല​യ്ക്കാ​ണ് ഇ​യാ​ൾ മ​ദ്യം വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ അ​നൂ​പ് ലാ​ല​ൻ, വൈ​ശാ​ഖ് മം​ഗ​ല​ത്ത്, ജോ​ബി ജോ​സ​ഫ്, കെ.​ടി. ജോ​സ​ഫ്, അ​പ​ർ​ണ ല​വ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.