ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നാ​ളെ പു​ലി​ക്ക​ളി
Wednesday, September 11, 2019 1:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വെ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ലി​ക​ളും പു​ലി​മേ​ള​വും കാ​വ​ടി​യും ശി​ങ്കാ​രി​മേ​ള​വു​മാ​യി നാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നൂ​റി​ൽ​പ​രം ക​ലാ​കാ​രന്മാ​രെ അ​ണി​നി​ര​ത്തി താ​ള​മേ​ള വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ പു​ലി​ക്ക​ളി ന​ട​ക്കും.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്് പു​ലി​ക്ക​ളി ഘോ​ഷ​യാ​ത്ര ടൗ​ണ്‍ ഹാ​ൾ പ​രി​സ​ര​ത്തു​നി​ന്ന് സി​നി​മാ​താ​ര​വും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. വെ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ ച​ക്കാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു, മു​ൻ ഗ​വ. ചീ​ഫ് വി​പ്പ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജാ​ക്സ​ണ്‍, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ, കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ് മേ​നോ​ൻ, ഇ​മാം ക​ബീ​ർ മൗ​ല​വി, ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സ്, ജോ​ണ്‍​സ​ൻ കോ​ല​ങ്ക​ണ്ണി തു​ട​ങ്ങി​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ ഫ്ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
പു​ലി​ക്ക​ളി ഘോ​ഷ​യാ​ത്ര ടൗ​ണ്‍ ഹാ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് മെ​യി​ൻ റോ​ഡ്, ഠാ​ണാ വ​ഴി അ​യ്യ​ങ്കാ​വ് മൈ​താ​ന​ത്ത് സ​മാ​പി​ക്കും.