കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ലും മി​നി ലോ​റി​യി​ലും കാ​റി​ലും ഇ​ടി​ച്ചു
Wednesday, September 11, 2019 1:00 AM IST
ചാ​ല​ക്കു​ടി: പോ​ട്ട ആ​ശ്ര​മം സി​ഗ്‌​ന​ൽ ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ലും മി​നി ലോ​റി​യി​ലും കാ​റി​ലും ഇ​ടി​ച്ചു. ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ വെ​ള്ളാ​ഞ്ചി​റ ചി​ര​പ​റ​ന്പി​ൽ സു​ദ​ർ​ശ​നെ (56) ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം. ചാ​ല​ക്കു​ടി​യി​ൽ​നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സി​ഗ്‌​ന​ലി​ൽ എ​ത്തി​യ​പ്പോ​ൾ നി​ർ​ത്തേ​ണ്ട സി​ഗ്‌​ന​ൽ ലൈ​റ്റ് ക​ത്തി​യ​പ്പോ​ൾ ബ്രേ​ക്ക് ചെ​യ്തെ​ങ്കി​ലും ആ​ശ്ര​മം റോ​ഡി​ൽ​നി​ന്നും വ​ന്ന ഓ​ട്ടോ ഇ​ടി​ച്ചു ത​ക​ർ​ത്ത​ശേ​ഷം ഡി​വൈ​ഡ​ർ ഇ​ടി​ച്ച് ത​ക​ർ​ത്ത് ക​ട​ന്ന് എ​തി​ർ​വ​ശ​ത്തു​കൂ​ടി വ​രി​ക​യാ​യി​രു​ന്ന മി​നി ലോ​റി​യി​ലും കാ​റി​ലും ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലെ തെ​രു​വു​വി​ള​ക്ക് കാ​ലു​ക​ളും ഇ​ടി​ച്ചു​ത​ക​ർ​ത്തു.
ചാ​ല​ക്കു​ടി​ഭാ​ഗ​ത്തു​നി​ന്നും അ​തി​വേ​ഗ​ത​യി​ൽ വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സി​ഗ്‌​ന​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴേ​ക്കും നി​ഗ്‌​ന​ൽ ആ​കു​ക​യും ഓ​ട്ടോ​റി​ക്ഷ റോ​ഡ് മു​റി​ഞ്ഞു ക​ട​ക്കു​ക​യും ചെ​യ്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ സ​മ​യം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.