ക​ട​ക​ൾ​ക്കു മു​ന്പി​ലെ ലോ​റി പാ​ർ​ക്കിം​ഗ്: വ്യാ​പാ​രി​ക​ൾ ദു​രി​ത​ത്തിൽ
Wednesday, September 11, 2019 1:01 AM IST
ചാ​ല​ക്കു​ടി: നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ ക​ട​ക​ൾ​ക്കു മു​ന്പി​ൽ ലോ​റി പാ​ർ​ക്കിം​ഗ് മൂ​ലം വ്യാ​പാ​രി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ലോ​റി​ക​ൾ ക​ട​ക​ൾ​ക്കു മു​ന്പി​ൽ​നി​ന്നും മാ​റ്റി​യി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട വ്യാ​പാ​രി​യെ ലോ​റി ഡ്രൈ​വ​ർ മ​ർ​ദി​ച്ചു. പ​രി​ക്കേ​റ്റ ക​ട​യു​ട​മ വെ​ള്ളാ​ഞ്ചി​റ തൊ​ക​ല​ത്ത് ടി​ജു​വി​നെ (36) താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സി​വി​ൽ സ​പ്ലൈ​യ്സി​ൽ​നി​ന്നും മ​ദ്യം ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ളും ടാ​ങ്ക​ർ ലോ​റി​ക​ളും മ​റ്റും നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് കൈ​യ​ട​ക്കി​യി​രി​ക്ക​യാ​ണ്. ഇ​വി​ടെ പാ​ർ​ക്കു ചെ​യ്യു​ന്ന ലോ​റി​ക​ളി​ൽ ഇ​രു​ന്ന് മ​ദ്യ​പാ​ന​വും പ​തി​വാ​ണ്. ഇ​തു​മൂ​ലം ഈ ​ഭാ​ഗ​ത്തെ ക​ട​ക​ളി​ലേ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​വ​രാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ന​ഗ​ര​സ​ഭ​യ്ക്ക് വ​ൻ തു​ക വാ​ട​ക ന​ൽ​കി വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.
ലോ​റി​ക​ൾ മാ​റ്റി​യി​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 10 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ഇ​നി​യും തു​റ​ന്നു കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഭ​ര​ണ​ക​ക്ഷി​യി​ലെ ഭി​ന്ന​ത​യാ​ണ് ഇ​പ്പോ​ൾ നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ക്കാ​ൻ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്.