ശ്രീ​ബാ​ല ശാ​സ്താ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം അ​ന്ന​നാ​ട് ന​ട​ന്നു
Wednesday, September 11, 2019 1:01 AM IST
കാ​ടു​കു​റ്റി: അ​ന്ന​നാ​ട് വേ​ലു​പ്പി​ള്ളി ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്രം ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട ചാ​ല​ക്കു​ടി ഉ​ടു​ന്പ​ത്ത​റ വീ​ട്ടി​ൽ അ​യ്യ​പ്പ​ദാ​സി​ന് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ബ്ര​ഹ്മ​ശ്രീ സു​ധീ​ർ ന​ന്പൂ​തി​രി നി​ർ​വ​ഹി​ച്ചു. കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​നാ​യി. ഇ​ക്ക​ഴി​ഞ്ഞ അ​ന്ന​നാ​ട് ഉ​ത്രം വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ആ​ഘോ​ഷ ചെ​ല​വു​ക​ളി​ൽ വെ​ട്ടി​ക്കു​റ​ച്ചും സു​മ​ന​സു​ക​ളി​ൽ നി​ന്നും പ​ണം ശേ​ഖ​രി​ച്ചു​മാ​ണ് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ ഈ ​സ​ദ് ക​ർ​മ്മ​ത്തി​ന് ക്ഷേ​ത്ര​സ​മി​തി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ചാ​ല​ക്കു​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍ കു​മാ​ർ. വൈ​സ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ണ്‍ പാ​ണാ​ട്ട് പ​റ​ന്പ​ൻ, കൗ​ണ്‍​സി​ല​ർ യു.​വി.​മാ​ർ​ട്ടി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​രാ​ജ​ഗോ​പാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു ജ​യ​ൻ, കു​ഴൂ​ർ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​ൻ.​എ​സ് നാ​യ​ർ , വേ​ലു​പ്പി​ള്ളി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളാ​യ യു.​കെ നാ​രാ​യ​ണ​ൻ, ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.