വാ​ഴാ​നി ഫെ​സ്റ്റി​നു നാ​ളെ തു​ട​ക്കം
Wednesday, September 11, 2019 1:05 AM IST
പു​ന്നം​പ​റ​ന്പ്:​ വാ​ഴാ​നി ഓ​ണം ഫെ​സ്റ്റി​ന് നാ​ളെ തു​ട​ക്ക​മാ​കും. 14 വ​രെ​യാ​ണ് ഓ​ണാ​ഘോ​ഷം. ​ദീ​പാ​ല​ങ്കാ​രം, തി​രു​വാ​തി​ര​ക്ക​ളി, ഗ്രാ​മോ​ത്‌സ​വം, മെ​ഗാ​ഷോ, ഫ്യൂ​ഷ​ൻ, നാ​ട​ൻ​പാ​ട്ട്, ഗാ​ന​മേ​ള, ത​ദ്ദേ​ശ ക​ലാ​കാ​രന്മാ​രു​ടെ ക​ലാ​വി​രു​ന്ന്, നാ​ട​ൻ ഭ​ക്ഷ്യ​മേ​ള എ​ന്നി​വ ഉ​ണ്ടാ​കും.​
തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തും വാ​ഴാ​നി​ ടു​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യും ചേ​ർ​ന്നാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ ബ​സ​ന്ത് ലാ​ൽ നി​ർ​വഹി​ച്ചു.​
ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ​ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കീ​ട്ട് അഞ്ചിന് ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​ർ​വഹി​ക്കും.​ അ​നി​ൽ അ​ക്ക​ര എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​മ്യ ഹ​രി​ദാ​സ് എം​പി ​മു​ഖ്യാ​തി​ഥി​യാ​യിരിക്കും.14 ന് ​വൈ​കീ​ട്ട് അഞ്ചിന് ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.