തു​ണി​സ​ഞ്ചി​ക​ളു​മാ​യി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി
Monday, October 7, 2019 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ര​ല​ക്ഷം തു​ണി​സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി തു​ട​ക്ക​മി​ട്ടു. സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നീ​തി സ്റ്റി​ച്ചിം​ഗ് യൂ​ണി​റ്റി​ൽ കോ​ട്ട​ൻ തു​ണി​യി​ൽ നി​ർ​മി​ക്കു​ന്ന സ​ഞ്ചി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കി​ഴു​ത്താ​ണി​യി​ലു​ള്ള സ്റ്റി​ച്ചിം​ഗ് സെ​ന്‍റ​റി​ൽ പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് ലീ​ഡ​ർ പി. ​ശ്രീ​ല​ക്ഷ്മി​ക്ക് തു​ണി​സ​ഞ്ചി ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. ജോ​ണ്‍​സ​ൻ, കെ.​കെ. ച​ന്ദ്ര​ൻ, സം​ഘം സെ​ക്ര​ട്ട​റി കെ.​ജി. പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നീ​തി സ്റ്റി​ച്ചിം​ഗ് യൂ​ണി​റ്റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​വും ന​ട​ന്നു.