ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീഗ് മത്സരം കോട്ടപ്പുറം കായലിൽ 12ന്
Wednesday, October 9, 2019 12:53 AM IST
തൃ​ശൂ​ർ: ഐ​പി​എ​ൽ മാ​തൃ​ക​യി​ൽ ടൂ​റി​സം​വ​കു​പ്പ് ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി​ബി​എ​ൽ) ആ​റാ​മ​ത്തെ മ​ത്സ​രം കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റം കാ​യ​ലി​ൽ 12നു ​ഉ​ച്ച​യ്ക്കു ര​ണ്ടി​നു ന​ട​ക്കും.
900 മീ​റ്റ​റോ​ളം നീ​ള​മു​ള്ള ട്രാ​ക്കി​ൽ ഒ​ന്പ​തു ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ
മ​ത്സ​രി​ക്കും. മൂ​ന്നു വ​ള്ള​ങ്ങ​ൾ വീ​ത​മു​ള്ള മൂ​ന്നു ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. മു​സി​രി​സ് ബോ​ട്ട് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12 ചെ​റു​വ​ള്ള​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്രാ​ദേ​ശി​ക വ​ള്ളം​ക​ളി മ​ത്സ​ര​വും ന​ട​ത്തും.
വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ വൈ​കീ​ട്ട് നാ​ലി​ന് കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര​യി​ൽ​നി​ന്നു ടൗ​ണി​ലേ​ക്കു വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും. 12ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.
2.30 മു​ത​ൽ പ്ര​ധാ​ന പ​വ​ലി​യ​നോ​ടു ചേ​ർ​ന്നു​ള്ള സ്റ്റേ​ജി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ഞ്ചി​നു സ​മ്മാ​ന​ദാ​ന​വും ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ടൂ​റി​സം വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി.​ശ്രീ​കു​മാ​ർ, മീ​ഡി​യ ക​ണ്‍​വീ​ന​ർ കെ.​എ​സ്.​കൈ​സാ​ബ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.