ബ്ര​ഹ്മ​കു​ളം സ​ർ​ഗത്തിന്‍റെ നാ​ട​കോ​ത്സ​വ​ത്തി​നു തുടക്കം
Wednesday, October 9, 2019 12:55 AM IST
ഗു​രു​വാ​യൂ​ർ: ബ്ര​ഹ്മ​കു​ളം സ​ർ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റാ​മ​ത് സ​ർ​ഗം നാ​ട​കോ​ത്സ​വ​ത്തി​നു ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ അ​ര​ങ്ങു​ണ​ർ​ന്നു. ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ നാ​ട​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ മു​ൻ​നി​ര നാ​ട​ക​സ​മി​തി​ക​ളു​ടെ എ​ട്ടു​നാ​ട​ക​ങ്ങ​ളാ​ണ് സ​ർ​ഗം അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്. വൈ​കീ​ട്ട് ഏ​ഴി​നാ​ണ് നാ​ട​കം തു​ട​ങ്ങു​ക.
ക​ണ്ണൂ​ർ നാ​ട​ക​സം​ഘ​ത്തി​ന്‍റെ കു​മാ​ര​നാ​ശാ​നും ച​ണ്ഡാ​ല ഭി​ക്ഷു​കി​യും വ​ള്ളു​വ​നാ​ട് നാ​ദ​ത്തി​ന്‍റെ കാ​രി, ഓ​ച്ചി​റ സ​രി​ഗ​യു​ടെ ന​ളി​നാ​ക്ഷ​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ എ​ന്നീ​ക നാ​ട​ക​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി. ഇ​ന്നു തി​രു​വ​ന​ന്ത​പു​രം ആ​രാ​ധ​ന​യു​ടെ ആ ​രാ​ത്രി, നാ​ളെ കൊ​ല്ലം കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ അ​മ്മ, 11ന് ​തി​രു​വ​ന​ന്ത​പു​രം സം​സ്കൃ​തി​യു​ടെ ജീ​വി​ത പാ​ഠം, 12ന് ​തി​രു​വ​ന​ന്ത​പു​രം സൗ​പ​ർ​ണി​ക​യു​ടെ ഇ​തി​ഹാ​സം, 13ന് ​വ​ള്ളു​വ​നാ​ട് ബ്ര​ഹ്മ​യു​ടെ പാ​ട്ടു​പാ​ടു​ന്ന വെ​ള്ളാ​യി എ​ന്നീ ന​ട​ക​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 13ന് ​ന​ട​കോ​ത്സ​വം സ​മാ​പി​ക്കും.